വന്ദേഭാരത് സര്‍വ്വീസുകളുടെ നിരക്ക് കുറച്ചേക്കും;കേരളത്തെ പരിഗണിക്കില്ല, ടിക്കറ്റ് ചാർജ് കുറയുന്നത് ഈ റൂട്ടുകളിൽ

Spread the love

വന്ദേഭാരത് ട്രെയിൻ സർവീസുകളെ ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങൾ സ്വീകരിച്ചത്. കുറഞ്ഞ സമയത്തിൽ ലക്ഷ്യസ്ഥലങ്ങളിലെത്താൻ സാഹായിക്കുന്ന തരത്തിൽ ഹൈസ്പീഡ് ട്രെയിനുകൾ ഇനിയും വേണമെന്നാവശ്യവും ഉയരുന്നുണ്ട്. ഇപ്പോഴിതാ വന്ദേ ഭാരത് സർവീസുകളിൽ ടിക്കറ്റ് നിരക്ക് കുറഞ്ഞേക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

യാത്രക്കാര്‍ വളരെ കുറവുള്ള വന്ദേഭാരത് സര്‍വ്വീസുകളുടെ നിരക്ക് കുറയ്ക്കാനുള്ള നീക്കമാണ് നടക്കുന്നത് എന്നാണ് സൂചനകൾ. ചെറിയ ദൂരങ്ങളിലേക്കുള്ള സര്‍വ്വീസുകളിലാണ് നിരക്ക് മാറ്റത്തേക്കുറിച്ചുള്ള സൂചനകള്‍ വരുന്നതെന്നാണ് പിടിഐ റിപ്പോര്‍ട്ട്.പക്ഷേ കേരളത്തിലെ യാത്രക്കാര്‍ക്ക് ആശ്വസിക്കാനുള്ള വകയില്ലെന്നാണ് സൂചന. യാത്രക്കാരുടെ എണ്ണം കുറവുള്ള പാതകളില്‍ സര്‍വ്വീസുകളെ കൂടുതല്‍ ജനകീയമാക്കാനുള്ള നീക്കത്തിലാണ് നിരക്ക് കുറയ്ക്കുന്നതിനുള്ള ആലോചന. യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്ത് തന്നെയുള്ള കേരളത്തിലെ വന്ദേഭാരത് സര്‍വ്വീസുകള്‍ക്ക് ഈ നിരക്കിളവ് ബാധകമായേക്കില്ല.

ഇന്‍ഡോര്‍ – ഭോപാല്‍, ഭോപാല്‍ – ജപല്‍പൂര്‍, നാഗ്പൂര്‍ – ബിലാസ്പൂര്‍ എക്സ്പ്രസുകളടക്കമുള്ള ചില സര്‍വ്വീസുകളുടെ നിരക്കിലാവും മാറ്റമുണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.ഭോപാല്‍ – ജപല്‍പൂര്‍ വന്ദേഭാരത് സര്‍വ്വീസിന്‍റെ ഒക്യുപെന്‍സി നിരക്ക് 29 ശതമാനമാണ്. ഇന്‍ഡോര്‍ – ഭോപാല്‍ റൂട്ടിൽ ഇത് 21 ശതമാനമാണ്. എസി ചെയര്‍ ടിക്കറ്റ് 950 രൂപയും എക്സിക്യുട്ടീവ് ചെയര്‍ കാര്‍ ടിക്കറ്റ് 1525 മാണ് ഈ സര്‍വ്വീസുകള്‍ക്ക് ഈടാക്കുന്നത്. നാഗ്പൂര്‍ ബിലാസ്പൂര്‍ പാതയിലും നിരക്ക് കുറയാനാണ് സാധ്യത.

അഞ്ച് മണിക്കൂര്‍ 30 മിനിറ്റാണ് ഈ പാതയിലെ വന്ദേ ഭാരത് സര്‍വ്വീസിന് ആവശ്യമായി വരുന്നത്. നിരക്ക് കുറഞ്ഞാല്‍ ഒക്യുപെന്‍സിയില്‍ വലിയ മാറ്റം വരുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ 55 ശതമാനമാണ് ഒക്യുപെന്‍സി. ചെയര്‍ കാഖിന് 1075ഉം എക്സിക്യുട്ടീവ് ക്ലാസിന് 2045രൂപയുമാണ് ഈ പാതയിലെ നിരക്ക്. ഭോപാല്‍ ജബല്‍പൂര്‍ പാതയില്‍ 32 ശതമാനമാണ് ഒക്യുപെന്‍സി. എന്നാല്‍ ജബല്‍പൂരില്‍ നിന്നുള്ള തിരികെ യാത്രയ്ക്ക് 36 ശതമാനം ഒക്യുപെന്‍സിയുണ്ട്.

രാജ്യത്തെ മിക്ക വന്ദേഭാരത് ട്രെയിനുകളും ഫുള്‍ ഒക്യുപെന്‍സിയിലാണ് സര്‍വ്വീസ് നടത്തുന്നതെന്നാണ് റെയില്‍ വേ വിശദമാക്കുന്നത്. 46 വന്ദേഭാരത് സര്‍വ്വീസുകളാണ് രാജ്യത്ത് നിലവിലുള്ളത്. വൈദ്യുതീകരണം പൂര്‍ത്തിയായ സംസ്ഥാനങ്ങളിലായാണ് ഈ സർവീസുകൾ നടത്തുന്നത്.

മറ്റ് പാതകളിലെ ഒക്യുപെന്‍സി കണക്കുകള്‍

മുംബൈ സെന്‍ട്രല്‍ ഗാന്ധിനഗര്‍  – 129
വാരണാസി ന്യൂദില്ലി-  128
ന്യൂദില്ലി വാരണാസി- 124
ഡെറാഡൂണ്‍ അമൃത്സര്‍- 105
മുംബൈ ഷോളപൂര്‍ -111
ഷോളപൂര്‍- മുംബൈ – 104
ഹൌറ ജല്‍പൈഗുരി -108
ജല്‍പൈഗുരി ഹൌറ – 103
പാട്ന റാഞ്ചി – 125
റാഞ്ചി പാട്ന -127
അജ്മീര്‍ ദില്ലി – 60
ദില്ലി അജ്മീര്‍ -83

Leave a Reply

Your email address will not be published. Required fields are marked *