സഞ്ജയ് ദത്തിന്റെ ടീമില്‍ കളിക്കാന്‍ ശ്രീശാന്ത് സിംബാബ്‌വെയിലേക്ക്

Spread the love

ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് സിംബാബ്‌വെയിലേക്ക്. ഈ മാസം ഇരുപതിന് ആരംഭിക്കുന്ന പ്രഥമ സിം ആഫ്രോ ടി10 ലീഗില്‍ മാറ്റുരയ്ക്കാനാണ് ശ്രീശാന്ത് സിംബാബ്‌വെയിലേക്ക് പോകുന്നത്. ലീഗില്‍ ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന്റെ ഉടമസ്ഥതയിലുള്ള ഹരാരെ ഹരിക്കെയന്‍സ് ടീമിനായാണ് ശ്രീശാന്ത് കളിക്കുക.

ഒമ്പതു ദിവസം മാത്രമേ സിം ആഫ്രോ ടി10 ലീഗിനു ദൈര്‍ഘ്യമുള്ളൂ. ഈ മാസം 20നാണ് ടൂര്‍ണമെന്റിനു തുടക്കമാവുക. ഫൈനല്‍ ജൂലൈ 29നു ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബിലും നടക്കും. വിരമിച്ച ഒരുപടി ഇന്ത്യന്‍ താരങ്ങള്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നുണ്ട്. എസ്. ശ്രീശാന്തിന് പുറമേ യൂസഫ് പഠാന്‍, റോബിന്‍ ഉത്തപ്പ, ഇര്‍ഫാന്‍ പഠാന്‍, പാര്‍ഥീവ് പട്ടേല്‍, സ്റ്റുവര്‍ട്ട് ബിന്നി തുടങ്ങിയവരാണ് ലീഗിലെ ഇന്ത്യന്‍ സാന്നിധ്യങ്ങള്‍.

ഹരാരെ ഹരിക്കെയ്ന്‍, ഡര്‍ബന്‍ ക്വലന്ദേഴ്‌സ്, കേപ്ടൗണ്‍ സാംപ് ആര്‍മി, ബുലാവായോ ബ്രേവ്‌സ്, ജൊഹാനസ്ബര്‍ഗ് ബുഫാലോസ് എന്നിവയാണ് സിം ആഫ്രോ ടി10 ലീഗിലെ ടീമുകള്‍.

സ്റ്റുവര്‍ട്ട് ബിന്നിയും പാര്‍ഥീവ് പട്ടേലും ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള കേപ് ടൗണ്‍ സാംപ് ആര്‍മിക്കൊപ്പമാണ്. ശ്രീശാന്ത് ഹരാരെ ഹറിക്കെയ്ന്‍സിനായി പന്തെറിയും. റോബിന്‍ ഉത്തപ്പ, ഇര്‍ഫാന്‍ പഠാന്‍ എന്നിവരും ശ്രീക്കൊപ്പം ടീമിലുണ്ട്. എന്നാല്‍ യൂസുഫ് പഠാന്റെ ടീം ജൊഹാനസ്ബര്‍ഗ് ബുഫാലോസാണ്.

 

Leave a Reply

Your email address will not be published. Required fields are marked *