ആശിഷ് ജെ ദേശായി കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസാകും

Spread the love

ഗുജറാത്ത് ആക്ടിംഗ് ചീഫ ജസ്റ്റിസ് ആശിഷ് ജെ ദേശായി കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസാകും. ഇതിനായി സു്പ്രീം കോടതി കൊളജീയം ശുപാര്‍ശ ചെയ്തു. കേന്ദ്രസര്‍ക്കാര്‍ നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം ഇറങ്ങുമെന്നാണ് കരുതപ്പെടുന്നത്.

2011 ലാണ് ഗുജറാത്ത് ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയായി ജസ്റ്റിസ് ആശിഷ് ദേശായി ചുമതലയേല്‍ക്കുന്നത്. ഇദ്ദേഹത്തിന്റെ പിതാവ് ജെ പിദേശായി ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായിരുന്നു. 2006 മുതല്‍ 2009 വരെ ഗുജറാത്ത് ഹൈക്കോടതിയിലെ കേന്ദ്ര സര്‍ക്കാര്‍ സ്റ്റാന്റിംഗ് കൗണ്‍സലായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടിയെ സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്താന്‍ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്ക് ജസ്റ്റിസ് എ.ജെ. ദേശായിയെ നിയമിക്കാന്‍ കൊളജിയം ശുപാര്‍ശ ചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *