സംസ്ഥാനത്ത് നാളെ ആറ്ജി ല്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Spread the love

സംസ്ഥാനത്ത് നാളെ ആറ്ജി ല്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് ആറ്ജി ല്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ​ ഇടുക്കി കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍​​ഗോഡ്, ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോട് പ്രൊഫഷണല്‍ കോളേജുകള്‍ക്ക് അവധി ബാധകമല്ല.

മധ്യകേരളത്തില്‍ കഴിഞ്ഞ മണിക്കൂറുകളില്‍ വ്യാപകമായ മഴ രേഖപ്പെടുത്തി. വരും മണിക്കൂറുകളിലും കനത്ത മഴ തുടരും. മലയോരമേഖലകളിലും തീരമേഖലകളിലും അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരാനാണ് സാധ്യത. തീരപ്രദേശങ്ങളിലും മലയോരമേഖലകളിലും യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും കൊല്ലം ജില്ലയില്‍ യെല്ലോ അലേര്‍ട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *