മഹാരാഷ്ട്രയില്‍ എന്‍സിപി പിളര്‍ന്നു. എന്‍സിപി നേതാവും പ്രതിപക്ഷ നേതാവുമായ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി ഏകനാഥ് ഷിന്‍ഡെ മന്ത്രിസഭയില്‍ ഉടന്‍ സത്യപ്രതിജ്ഞ ചെയ്യും
മഹാരാഷ്ട്രയില്‍ എന്‍സിപി പിളര്‍ന്നു. എന്‍സിപി നേതാവും പ്രതിപക്ഷ നേതാവുമായ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി ഏകനാഥ് ഷിന്‍ഡെ മന്ത്രിസഭയില്‍ ഉടന്‍ സത്യപ്രതിജ്ഞ ചെയ്യും. 29 എംഎല്‍എമാരെയും ഒപ്പം നിര്‍ത്തിയാണ് അജിത് പവാര്‍ ഷിന്‍ഡേ സര്‍ക്കാരിനൊപ്പം ചേരുന്നത്. 9 എന്‍സിപി നേതാക്കള്‍ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്യും.
ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പമാണ് അജിത് പവാര്‍ രാജ്ഭവനിലെത്തിയത്. എന്‍സിപിയുടെ 53 എംഎല്‍എമാരില്‍ 29 പേരും അജിത് പവാറിനൊപ്പമാണെന്ന് റിപോര്‍ട്ടുകള്‍. ഛഗന്‍ ഭുജ്ബല്‍, ധനഞ്ജയ് മുണ്ടെ, ദിലീപ് വാല്‍സെ പാട്ടീല്‍ എന്നിവരുള്‍പ്പെടെയുള്ള നേതാക്കളാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുക.
മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയാനുള്ള ആഗ്രഹം അജിത് പവാര്‍ പരസ്യമായി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് നിര്‍ണായക നീക്കമുണ്ടായത്. ഞായര്‍ രാവിലെ അജിത് പവാറിന്റെ മുംബൈയിലെ വസതിയില്‍ എന്‍സിപി വര്‍ക്കിങ് പ്രസിഡന്റ് സുപ്രിയ സുലെ, മുതിര്‍ന്ന നേതാവ് ഛഗന്‍ ഭുജ്ബല്‍ എന്നിവരുടെ നേതൃത്വത്തില്‍ പാര്‍ട്ടി എംഎല്‍എമാരില്‍ ഒരുവിഭാഗം യോഗം ചേര്‍ന്നിരുന്നു.