മഴക്കാല സുരക്ഷ മുന്നൊരുക്കത്തിന്റെ ഭാഗമായിദേശീയ ദുരന്ത നിവാരണ സേനയുടെ ഏഴ് സംഘങ്ങൾ കേരളത്തിലെത്തി
ഇന്ന് മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പിനെ തുടർന്ന് മഴക്കാല സുരക്ഷ മുന്നൊരുക്കത്തിന്റെ ഭാഗമായിദേശീയ ദുരന്ത നിവാരണ സേനയുടെ ഏഴ് സംഘങ്ങൾ കേരളത്തിലെത്തി.കോഴിക്കോട്, മലപ്പുറം, വയനാട്, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ ജില്ലകളിലേക്കാണ് സംഘങ്ങളെ നിയോഗിച്ചിരിക്കുന്നത്. 25 പേര് വീതം അടങ്ങുന്ന ഏഴ് എൻഡിആർഎഫ് ടീമുകളാണ് ജില്ലകളിൽ സന്നദ്ധരായി ഉണ്ടാകുക. ചൊവാഴ്ച്ച 13 ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്, ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.