എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ ആക്രമിച്ച രണ്ടുപേര്‍ പിടിയില്‍
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ ആക്രമണം നടത്തിയ രണ്ട് പേര് പിടിയില്‍. മട്ടാഞ്ചേരി സ്വദേശികളായ റോഷന്, ജോസ്നിയില് എന്നിവരാണ് പിടിയിലായത്്.
ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം. രണ്ട് പേരും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളായിരുന്നു. സംഭവമുണ്ടായ ഉടനെ ഇവരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റു ചെയ്തു. രണ്ടുപേരെയും തെളിവെടുപ്പിനായി ആശുപത്രിയില്‍ കൊണ്ടുവരും.
കഴിഞ്ഞ കുറെ നാളുകളായി എറണാകുളം ജില്ലയില്‍ ഡോക്ടര്മാര്ക്കെതിരെനിരവധി ആക്രമണ സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് കളമശേരി മെഡിക്കല്‍ കോളജിലും ഡോക്ടര്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു