ഇപ്പോൾ എനിക്ക് 68 വയസ് 80 വയസുവരെ ജീവിച്ചാൽ അതൊരു അത്ഭുതമായിരിക്കും
2016 മുതൽ താൻ പാർക്കിൻസൺസ് രോഗബാധിതനാണെന്ന് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ അലൻ ബോർഡർ വെളിപ്പെടുത്തി. ഈ അസുഖം നാഡീവ്യവസ്ഥയെ ബാധിക്കുകയും ശരീരത്തിന്റെ ചലനത്തെ ബാധിക്കുകയും ചെയ്യുന്ന മാരക രോഗം തന്നെയാണ്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടന്ന ‘ബോർഡർ-ഗവാസ്കർ’ ട്രോഫിയിൽ ആദരിക്കുന്ന ബോർഡറിന് അടുത്ത മാസം 68 വയസ്സ് തികയുകയാണ്.
എന്തുകൊണ്ടാണ് താൻ രോഗബാധിതനാണെന്ന് വെളിപ്പെടുത്താത്തത് എന്നതിനെക്കുറിച്ച് സംസാരിച്ച ബോർഡർ, ആളുകൾ തന്നോട് ‘അണുമ്പ കാണിക്കാനും തനിക്ക് വേണ്ടി സങ്കടപെടാനും’ ആഗ്രഹിക്കുന്നില്ലെന്ന് ബോർഡർ പറഞ്ഞു. 80 വയസ്സ് വരെ അതിജീവിക്കാൻ കഴിയുമെങ്കിൽ അതൊരു അത്ഭുതമാണെന്ന് ന്യൂസ്കോർപ്പിന് നൽകിയ അഭിമുഖത്തിൽ വെറ്ററൻ വെളിപ്പെടുത്തി.
“ഞാൻ ന്യൂറോ സർജന്റെ അടുത്തേക്ക് നടന്നു, അദ്ദേഹം നേരെ പറഞ്ഞു, ‘നിങ്ങൾ എന്നോട് ക്ഷമിക്കണം, പക്ഷേ നിങ്ങൾക്ക് പാർക്കിൻസൺസ് ഉണ്ട്’,” ബോർഡർ അനുസ്മരിച്ചു. രോഗത്തിന്റെ തീവ്രത ഡോക്ടറിന്റെ സംസാരത്തിൽ നിന്ന് മനസിലായെന്നും ബോർഡർ പറഞ്ഞു. തന്റെ അവസ്ഥയെ കുറിച്ച് ആളുകൾ അറിയുന്നതിന് മുമ്പ് അത് ശ്രദ്ധിച്ച് അവരെ അറിയിക്കണമെന്ന് താൻ തന്നെ ആഗ്രഹിക്കുന്നുവെന്ന് ഓസ്ട്രേലിയൻ ഇതിഹാസം പറഞ്ഞു.
“ഞാനൊരു സ്വകാര്യ വ്യക്തിയാണ്, ആളുകൾ എന്നോട് സഹതപിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിച്ചില്ല, ആളുകൾ ശ്രദ്ധിക്കുന്നുണ്ടോ എന്ന് നിങ്ങൾക്ക് അറിയില്ല. എന്നാൽ ആളുകൾ ശ്രദ്ധിക്കുന്ന ഒരു ദിവസം വരുമെന്ന് എനിക്കറിയാം,” ബോർഡർ പറഞ്ഞു. പാർക്കിൻസൺസ് ബാധിച്ച മറ്റ് ചില ആളുകളെ അപേക്ഷിച്ച് തന്റെ അവസ്ഥ വളരെ മെച്ചമാണെന്ന് മുൻ താരം പറഞ്ഞു.
“ഇപ്പോൾ എനിക്ക് 68 വയസ്, 80 വയസുവരെ ഞാൻ ജീവിച്ചാൽ അതൊരു അത്ഭുതമായിരിക്കും. എനിക്ക് ഒരു ഡോക്ടർ സുഹൃത്ത് ഉണ്ട്, ഞാൻ 80 വയസ്തി കച്ചാൽ അത് ഒരു അത്ഭുതമായിരിക്കും എന്ന് ഞാൻ പറഞ്ഞു, ‘അതൊരു അത്ഭുതമായിരിക്കും,’ അദ്ദേഹവും പറഞ്ഞു,”ബോർഡർ വാക്കുകൾ അവസാനിപ്പിച്ചു.