മഹാരാഷ്ട്രയിൽ ബസിന് തീപിടിച്ച് പൊട്ടിത്തെറിച്ച് 25 പേർ വെന്ത് മരിച്ചു

Spread the love

മുംബൈ: മഹാരാഷ്ട്രയിൽ ബസിന് തീപിടിച്ച് പൊട്ടിത്തെറിച്ച് 25 പേർ വെന്ത് മരിച്ചു. ബുൽധാന ജില്ലയിലെ സമൃദ്ധി മഹാമാർഗ് എക്‌സ്പ്രസ് വേയിലാണ് ദാരുണമായ അപകടമുണ്ടായത്. ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം.ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ യവത്മാലിൽ നിന്ന് പൂനെയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റവരെ ബുൽധാന സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. ബസ് വാതിലിന്‍റെ വശത്തേക്ക് മറിഞ്ഞതാണ് അപകടത്തിന്‍റെ വ്യാപ്തി വർദ്ധിപ്പിച്ചത്. ബസ് മറിഞ്ഞതിന് പിന്നാലെ അത് പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സമയം കൂടുതൽ യാത്രക്കാരും ബസിനുള്ളിൽ അകപ്പെടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അഗ്നിരക്ഷാസേനയും ഉടൻ തന്നെ സ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *