ചുറ്റും ജഡങ്ങൾ, യുദ്ധഭൂമിയിൽ ആയുധമേന്തി ധനുഷ്; ക്യാപ്റ്റന്‍ മില്ലര്‍ ഫസ്റ്റ് ലുക്ക് എത്തി

Spread the love

കോളിവുഡിൽ പയറ്റിത്തെളിഞ്ഞ് തന്റേതായ സ്ഥാനം ഉറപ്പിച്ചയാളാണ് ധനുഷ്. ഇന്ന് ധനുഷ് ചിത്രങ്ങൾക്ക് തമിഴ്നാട്ടിൽ മാത്രമല്ല ദക്ഷിണേന്ത്യമുഴുവൻ മിനിമം ഗ്യാരന്റിയുണ്ട്. സാമാന്യം ഭേദപ്പെട്ട സാമ്പത്തിക വിജയം നേടുമെന്ന ഉറപ്പാണ് അത്. തെലുങ്കിലും തമിഴിലുമായെത്തിയ വാത്തിയാണ് (സര്‍) ഈ വര്‍ഷം ധനുഷിന്‍റേതായി പുറത്തെത്തിയ ഒരേയൊരു ചിത്രം.ഇപ്പോഴിതാ ധനുഷിന്റെ വ്യത്യസ്ത ലുക്കാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ധനുഷ് ചിത്രമായ ക്യാപ്റ്റന്‍ മില്ലറിന്‍റെ  ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ട്വിറ്ററിലൂടെയായിരുന്നു പോസ്റ്റർ റിലീസ്. ഇതിനോടകം തന്നെ ആരാധകർ താരത്തിന്റെ പുത്തൻ ലുക്ക് ഏറ്റെടുത്ത് കഴിഞ്ഞു. ഒരു യുദ്ധഭൂമിയില്‍ ആയുധമേന്തി നില്‍ക്കുന്ന ധനുഷിന്‍റെ കഥാപാത്രമാണ് പോസ്റ്ററില്‍. പോരാടി വീണവരുടെ ജഡങ്ങള്‍ നിറഞ്ഞ ഫ്രെയ്മില്‍ ക്യാപ്റ്റന്‍ മില്ലര്‍ മാത്രമാണ് ജീവനോടെ നില്‍ക്കുന്ന ഒരേയൊരാള്‍.

ചിത്രത്തിൽ ദൂരെയായി മിലിട്ടറി വാഹനങ്ങളും കാണാം. പിരീഡ് ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. റോക്കി, സാനി കായിദം എന്നീ ചിത്രങ്ങളുടെ സംവിധായകനായ അരുണ്‍ മാതേശ്വരന്‍ ആണ് ക്യാപ്റ്റന്‍ മില്ലറിന്റെ സംവിധായകൻ.

മദന്‍ കാര്‍ക്കിയാണ് ക്യാപ്റ്റന്‍ മില്ലറിന്‍റെ സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സത്യ ജ്യോതി ഫിലിംസിന്‍റെ ബാനറില്‍ സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രിയങ്ക അരുള്‍ മോഹന്‍ ആണ് നായിക.

ഛായാഗ്രഹണം സിദ്ധാര്‍ഥ നൂനി, എഡിറ്റിംഗ് നഗൂരന്‍ രാമചന്ദ്രന്‍, സംഗീതം ജി വി പ്രകാശ് കുമാര്‍. ശിവ രാജ്കുമാര്‍, സുന്ദീപ് കിഷന്‍, ജോണ്‍ കൊക്കെന്‍, എഡ്വാര്‍ഡ് സോണന്‍ബ്ലിക്ക്, നിവേദിത സതീഷ്, വിനോദ് കിഷന്‍, നാസര്‍, എലങ്കോ കുമരവേല്, വിജി ചന്ദ്രശേഖര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *