രണ്ടാമത്തെ കേസിലും കെ വിദ്യക്ക് ജാമ്യം
രണ്ടാമത്തെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലും കെ വിദ്യക്ക് ജാമ്യം ലഭിച്ചു. കാസര്‍കോടെ കരിന്തളം കോളജില്‍ ഗസ്റ്റ് അധ്യാപികയായി ചേരാന്‍ വ്യാജ പ്രവര്‍ത്തിപരിചിയ സര്‍ട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയെന്ന കേസിലാണ് ഹോസ്ദുര്‍ഗ് കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചത്. നേരത്തെ വിദ്യക്ക് ജാമ്യം ലഭിക്കാന്‍ വേണ്ടി പൊലീസ് കള്ളക്കളി കളിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു.
വിദ്യക്ക് ജാമ്യം കൊടുക്കുന്നതിനെ പ്രോസിക്യുഷന്‍ അതി ശക്തമായി എതിര്‍ത്തിരുന്നു. പതിനഞ്ച് ദിവസം ദിവ്യ ഒളിവിലായിരുന്നുവെന്നും ജാമ്യം കൊടുത്താല്‍ ഇനിയും ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യുഷന്‍ വാദിച്ചിരുന്നു.
അട്ടപ്പാടി ഗവ. കോളജിലേക്കായി മഹാരാജാസ് കോളജിന്റെ വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കററ് തെയ്യാറാക്കിയ കേസിലാണ് അവിടെ വിദ്യാര്‍ത്ഥിയായിരുന്ന കെ വിദ്യയെ അറസ്റ്റു ചെയ്തത്.