മഹാരാഷ്ട്രയില്‍ ബസിന് തീപിടിച്ച് 26 പേര് മരിച്ചു
മഹാരാഷ്ട്രയില്‍ ബസിന് തീപിടിച്ച് 26 പേര് വെന്തുമരിച്ചു.ബുല്‍ധാന ജില്ലയിലെ സമൃദ്ധി മഹാമാര്‍ഗ് എക്സ്പ്രസ് വേയിലാണ് ദുരന്തമുണ്ടായത്. തീപിടിച്ച ബസ് പൊട്ടിത്തെറിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്്.ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ യവത്മാലില്‍ നിന്ന് പൂനെയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
33 യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നുവെന്ന് സൂചനയുണ്ട്. വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസ് മഴയെ തുടര്‍ന്ന് അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ബസിന്റെ ഡീസല്‍ ടാങ്ക് പൊട്ടി തീപിടിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.
ബസ് വാതിലിന്റെ വശത്തേക്ക് മറിഞ്ഞതാണ് അപകടത്തില്‍ ഇത്രയേറെ പേര് മരിക്കാന്‍ കാരണം. ബസ് മറിഞ്ഞതിന് പിന്നാലെ അത് പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെയാത്രക്കാര് എല്ലാവരും ബസില്‍ കുടുങ്ങുകയായിരുന്നു.