ഷാജന് സ്കറിയക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു
മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന് സ്കറിയക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. പി വി ശ്രീനിജന് എം എല്‍ എ നല്കിയ അപകീര്‍ത്തിക്കേസിലാണ് ഷാജന് സക്റിയക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. എസ് സി – എസ് ടി പീഡന വിരുദ്ധ നിയമം ഈ കേസില്‍ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി.
ഇതോടെ ഈ കേസില്‍ ഷാജന് സക്റിയ അറസ്റ്റിലായേക്കും എന്നാണ് അറിയിരുന്നത്. അതേ സമയം ഈ കേസില്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഷാജന് സ്കറിയ എന്നറിയുന്നു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷനും പി വി ശ്രീനജന് വേണ്ടി അ്ഡ്വ.അരുണ്‍കുമാറുമാണ് ഹാജരായത്. എസ് – എസ് ടി പീഡന നിരോധന നിയമം ഈ കേസില്‍ നിലനില്‍ക്കുമെന്ന ഇവരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
വ്യാജവാര്‍ത്ത നല്കി, തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന പി വി ശ്രീനിജിന്‍ എം എല്‍ എയുടെ പരാതിയിലാണ് പട്ടികജാതി അതിക്രമം തടയല്‍, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവപ്രകാരം പൊലീസ് ഷാജനെതിരെ കേസെടുത്തത്. അതോടൊപ്പം കഴിഞ്ഞ 29 ന് ഇ ഡി ഓഫീസില്‍ ഹാജരാകാനും നിര്‍ദേശിച്ചിരുന്നു.