‘600 കോടി രൂപ നശിപ്പിച്ചിട്ടും അവന്‍ സ്റ്റാറായി വിലസുകയാണ്,
അക്ഷയ് കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.ആര്‍.കെ. സിനിമകള്‍ പരാജയപ്പെടുത്തി നിര്‍മ്മാതാക്കള്‍ക്ക് 600 കോടി നഷ്ടമുണ്ടാക്കിയിട്ടും ഇപ്പോഴും താരമായി അക്ഷയ് കുമാര്‍ നിലനില്‍ക്കുന്നത് എങ്ങനെയാണെന്ന് മനസിലാവുന്നില്ലെന്നായിരുന്നു കെ.ആര്‍.കെയുടെ പരിഹാസം.
അക്ഷയ് കുമാറിന്റെ അവസാനമിറങ്ങിയ അഞ്ച് സിനിമകളും നിര്‍മ്മാതാക്കള്‍ക്ക് നഷ്ടമായിരുന്നെന്നും കെ.ആര്‍.കെ ട്വീറ്റ് ചെയ്തു. ”അക്ഷയ്കുമാറിന്റെ അവസാന 5 ചിത്രങ്ങളില്‍ നിര്‍മ്മാതാക്കള്‍ക്ക് നഷ്ടം! സെല്‍ഫി – 100 കോടി നഷ്ടം.
രാമസേതു 150 കോടി നഷ്ടം. രക്ഷാബന്ധന്‍ 100 കോടി നഷ്ടം. പൃഥ്വിരാജ് – 150 കോടി നഷ്ടം. ബച്ചന്‍പാണ്ഡ 100 കോടി നഷ്ടം. ആകെ 600 കോടി നഷ്ടം. എന്നാല്‍ അദ്ദേഹം ഇപ്പോഴും ഒരു താരമാണ്. എങ്ങനെ, എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല” – എന്നായിരുന്നു കെ.ആര്‍.കെയുടെ ട്വീറ്റ്.
ഒരു ചിത്രത്തിന് 100-150 കോടി രൂപ വരെ അക്ഷയ് പ്രതിഫലം വാങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബഡേ മിയാന്‍ ചോട്ടെ മിയാന്‍, ജോളി എല്‍.എല്‍.ബി, ഹേരാ ഫെരി 3 , ഒഎംജി 2 എന്നിവയാണ് അക്ഷയ്കുമാറിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.