അജ്മാനില്‍ 30 നില ഫ്‌ളാറ്റില്‍ തീപിടുത്തം; മലയാളികള്‍ അടക്കം നൂറുകണക്കിന് കുടുംബങ്ങളെ ഒഴിപ്പിച്ചു
യുഎഇയില്‍ അജ്മാനിലെ ഫ്‌ളാറ്റ് സമുച്ചയത്തില്‍ തീപിടുത്തം. മുപ്പത് നില കെട്ടിടത്തില്‍ നിന്ന് മലയാളികളടക്കം നൂറുകണക്കിന് കുടുംബങ്ങളെ നിന്ന് ഒഴിപ്പിച്ചു. അപകടത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. രാത്രി പന്ത്രണ്ടോടെ അജ്മാന്‍ വണ്‍ ടവേഴ്‌സ് എന്ന താമസ സമുച്ചയത്തിലെ രണ്ടാം നമ്പര്‍ ടവറിലാണ് തീപിടിത്തുണ്ടായത്.
ഒരു മണിക്കൂറിനകം കെട്ടിടത്തില്‍ താമസിക്കുന്നവരെ പൂര്‍ണമായും ഒഴുപ്പിക്കാന് കഴിഞ്ഞു. സമീപത്തെ മറ്റ് കെട്ടിടങ്ങളിലേക്ക് പടരും മുമ്പ് തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചതായി അധികൃതര്‍ പറഞ്ഞു. തീപിടിത്തത്തില് കെട്ടിടത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അതേസമയം, തീപിടിത്തതിന്റെ കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.