നടൻ പൃഥ്വിരാജിന് ഷൂട്ടിങ്ങിനിടെ പരിക്ക്

Spread the love

നടൻ പൃഥ്വിരാജിന് ഷൂട്ടിങ്ങിനിടെ പരിക്ക്

പുതിയ ചിത്രമായ വിലായത്ത് ബുദ്ധയുടെ ഷൂട്ടിങ്ങിനിടെയാണ് മറയൂരിൽ വച്ചാണ് താരത്തിന് പരിക്കേറ്റത്.

മറയൂർ ബസ് സ്റ്റാൻഡിൽ ഞായർ രാവിലെ 10.30 ഓടെ സംഘടന രംഗം ചിത്രീകരിക്കുന്നതിനിടയിൽ ഉണ്ടായ അപകടത്തിൽ കാലിൻ്റെ ലിഗ്മെൻ്റിന് പരിക്കേറ്റു.

കൊച്ചിയിൽ ലേക്ക് ഷോർ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പൃഥിരാജിന് നാളെ ശസ്ത്രക്രിയ നടത്തും.

രണ്ടുദിവസം മുമ്പാണ്​ ‘വിലായത്ത്​ ബുദ്ധ’യുടെ ചിത്രീകരണത്തിനായി നടൻ പൃഥിരാജ് ഇവിടെ എത്തിയത്.

ജി.ആര്‍ ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്.

ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡബിള്‍ മോഹനൻ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്.

ഷമ്മി തിലകനും, അനു മോഹനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഉര്‍വശി തിയറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് നിര്‍മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *