സംസ്ഥാനത്ത് കാലവര്ശം ശക്തമാകുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ ഇന്ന് രൂപപ്പെടുന്ന ന്യൂനമർദ്ദം മഴ ശക്തമാകാൻ സാഹചര്യമൊരുക്കുമെന്നാണ് അറിയിപ്പ്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, വടക്കൻ ഒഡീഷ – പശ്ചിമ ബംഗാൾ തീരത്തുമായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ഇന്ന് ന്യൂനമർദ്ദമായി മാറുമെന്നാണ് അറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി അടുത്ത 5 ദിവസം സംസ്ഥാനത്ത് ഇടിയോട് കൂടിയ ശക്തമായ മഴ ഉണ്ടാകുമെന്നാണ് പ്രവചനം. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.കേരളത്തിൽ കാലവര്‍ഷമെത്തിയെന്ന് അറിയിപ്പ് ലഭിച്ച് ആഴ്ചകൾ പിന്നിടുമ്പോഴും മഴയിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്. കാലവർഷത്തിൽ ഇതുവരെ 65 ശതമാനം മഴ കുറവാണെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ കണക്ക്. വയനാട് ജില്ലയിൽ 81 ശതമാനം കുറവുണ്ടായി. ഇടുക്കിയില്‍ ഇത് 73% ശതമാനം ആണ്. കാലവർഷ മഴ ഏറ്റവും കൂടുതൽ ലഭിക്കുന്ന കാസർകോട് ജില്ലയിൽ ഇതുവരെ 74 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.