അല്ലു അര്‍ജുന്റെ ഗാനത്തിന് ചുവടുവെയ്ക്കുന്ന വിജയ്; പങ്കുവെച്ച് പൂജ ഹേഗ്‌ഡെ
അല്ലു അര്‍ജുന്റെ ‘ബുട്ട ബൊമ്മ’ ഗാനത്തിന് ചുവടുവച്ച് വിജയ്. നടി പൂജ ഹേഗ്‌ഡെ പങ്കുവച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വ്യാഴാഴ്ചയാണ് വിജയ് 49-ാം പിറന്നാള്‍ ആഘോഷിച്ചത്. എന്നാല്‍ ഒരു ദിവസം വൈകിയാണ് പൂജ ഹേഗ്‌ഡെ ആശംസകള്‍ അറിയിച്ച് എത്തിയത്.
‘ബീസ്റ്റ്’ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോയാണിത്. വിജയ്ക്കും പൂജക്കുമൊപ്പം സതീഷും രണ്ട് കുട്ടികളും ചേര്‍ന്നാണ് ബുട്ട ബൊമ്മയ്ക്ക് ചുവടുവയ്ക്കുന്നത്. അല്ലു അര്‍ജുനും പൂജയും ഒന്നിച്ച ‘അലവൈകുണ്ഠ പുരംലോ’ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമാണ് ബുട്ട ബൊമ്മ.
”ബീസ്റ്റിലെ സെറ്റില്‍ നിന്നുള്ള ദൃശ്യങ്ങള്‍, എന്റെ ഫോണിലുണ്ടായിരുന്ന വളരെ മൂല്യമുള്ള ഒന്നാണിത്. ഇന്നലെ ദളപതിയുടെ പിറന്നാളായിരുന്നല്ലോ” എന്ന കുറിപ്പോടെയാണ് പൂജ വീഡിയോ പങ്കുവച്ചത്. ബീസ്റ്റിന്റെ ഛായാഗ്രാഹകന്‍ മനോജ് പരമഹംസ ആണ് വീഡിയോ പകര്‍ത്തിയത്.
തനിക്ക് വീഡിയോ എടുത്തതിന്റെ ക്രെഡിറ്റ് നല്‍കിയില്ലെന്ന പരാതി മനോജ് കമന്റ് ബോക്‌സില്‍ പറയുന്നുണ്ട്. വിജയ്‌യും പൂജ ഹെഗ്‌ഡെയും ഒന്നിച്ചെത്തിയ ചിത്രമാണ് ബീസ്റ്റ്. ഏറെ പ്രതീക്ഷയോടെയാണ് സിനിമ എത്തിയതെങ്കിലും പ്രേക്ഷകരെ നിരാശപ്പെടുത്തുകയായിരുന്നു.