ദളപതി വിജയുടെ രാഷ്ട്രീയ പ്രവേശനം; കുടുംബവഴക്ക് തുടങ്ങി, പിതാവും നടനും രണ്ടുതട്ടില്‍
ദളപതി വിജയുടെ രാഷ്ട്രീയ പ്രവേശനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കഴിഞ്ഞ ദിവസം 10,12 ക്ലാസുകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുത്തതെല്ലാം രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായാണെന്ന അഭ്യൂഹങ്ങളുണ്ട്. വിജയ് രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ഏറെ ആഗ്രഹിച്ച വ്യക്തി പിതാവ് എസ്എ ചന്ദ്രശേഖറാണ്. എന്നാല്‍ നടന് അച്ഛനുമായി അത്ര നല്ല ബന്ധത്തിലല്ല എന്നാണ് വിവരം.
വിജയ് ഒരു കാര്യത്തിലും അച്ഛന് പ്രാധാന്യം നല്‍കുന്നില്ല എന്നാണ് തമിഴ് മാധ്യമങ്ങളിലെ ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത്. രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് പോലും മകന് അച്ഛനോട് സംസാരിച്ചിട്ടില്ല എന്നാണ് തമിഴ് സിനിമാ ലോകത്ത് നടക്കുന്ന പ്രചരണം. വിജയ് പീപ്പിള്‍സ് മൂവ്മെന്റ് ജനറല്‍ സെക്രട്ടറി ബസ്സി ആനന്ദാണ് എല്ലാത്തിനും മുന്നില്‍ നില്‍ക്കുന്നത്.
ഇത് ചന്ദ്രശേഖറിനെ അലോസരപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം 10,12 ക്ലാസുകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ച ചടങ്ങിനെ കുറിച്ച് ഒരു അഭിപ്രായം പോലും പറയാത്തതും നടനെ അനുമോദിക്കാത്തതും ഇത് കൊണ്ടാണെന്ന് ചില തമിഴ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, വിജയുമായി സഖ്യമുണ്ടാക്കാനുള്ള തിരക്കിലാണ് പ്രമുഖ പാര്‍ട്ടികള്‍ എന്നാണ് വിവരം.ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയാണ് വിജയുടെ ഇനി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രം