കേസ് റദ്ദാക്കണമെന്ന ആവശ്യം; അഖിലയുടെ ഹർജിയിൽ സർക്കാരിന്‍റെ വിശദീകരണം തേടി ഹൈക്കോടതി
തനിക്കെതിരെ രജിസ്റ്റർ ചെയ്ത കള്ളക്കേസ് റദ്ദാക്കണെമെന്നാവശ്യപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാർ സമർപ്പിച്ച ഹർജി പരിഗണിച്ച് ഹൈക്കോടതി.ഹർജിയിൽ ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടിയിരിക്കുകയാണ്. അടുത്ത ചൊവ്വാഴ്ച ഹർജി വീണ്ടും പരിഗണിക്കും. അതു വരെ മറ്റ് നടപടികളുണ്ടാകില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയ്ക്കെതിരെ കെ എസ് യു നേതാക്കൾ ആരോപണം ഉന്നയിച്ചതിന്‍റെ പേരിൽ തനിക്കെതിരെ ചുമത്തിയ ഗൂഡാലോചനാക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അഖില ഹൈക്കോടതിയെ സമീപിച്ചത്. വാർത്ത റിപ്പോർട്ടിംഗിന്‍റെ പേരിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത കളളക്കേസ് റദ്ദാക്കണമെന്നായിരുന്നു ഹർജിയിൽ പറഞ്ഞത്.