ഇ പോസ് മെഷീൻ തകരാറിലായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും മുടങ്ങി.
രാവിലെ മുതല്‍ റേഷൻ വിതരണം നല്‍കാനാകുന്നില്ലെന്ന് വ്യാപാരികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സാങ്കേതിക തകരാര്‍ ഉടൻ പരിഹരിക്കുമെന്ന് ഭക്ഷ്യ മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
നെറ്റ് വര്‍ക്ക് തകരാറാണ് ഇന്ന് മെഷീൻ തകരാറിലാകാൻ കാരണം. കഴിഞ്ഞ എട്ട് മാസമായി മെഷീൻ തകരാറിലാകുന്ന പ്രശ്നം വ്യാപാരികള്‍ നേരിടുന്നുണ്ട്.