സ്വപ്നയ്ക്ക് ഉപാധികളോടെ ജാമ്യം; ശിവശങ്കറിന്റെ റിമാൻഡ് നീട്ടി കോടതി
ലൈഫ് മിഷൻ കോഴക്കേസിൽ സ്വപ്ന സുരേഷിന് ജാമ്യം അനുവദിച്ച് കോടതി ഉത്തരവ്. ഉപാധികളോടെയാണ് ,സ്വപ്നക്ക് ജാന്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും കോടതി നിർദേശിച്ചു. എന്നാൽ കേസിൽ ശിവശങ്കറിന്റെ റിമാൻഡ് തുടരുവാനാണ് നിർദേശം. ഓഗസ്റ്റ് അഞ്ചുവരെയാണ് റിമാൻഡ് നീട്ടിയത്.
യുഎഇ റെഡ് ക്രെസന്റ് നൽകിയ 19 കോടിയിൽ 4.5 കോടി രൂപ കോഴയായി നൽകിയാണു സന്തോഷ് ഈപ്പന്റെ യൂണിടാക് കമ്പനി ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണക്കരാർ നേടിയതെന്നാണ് ഇഡി കേസ്. ശിവശങ്കറിനു കോഴയായി പണം നൽകിയെന്നും ഈ പണമാണു സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറുകളിൽനിന്നു കണ്ടെത്തിയതെന്നുമാണ് ആരോപണം.
കേസിൽ ഫെബ്രുവരി 14 നാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്.
അതേസമയം സരിത്തിന്റെ ജാമ്യാപേക്ഷയിൽ കോടതി തീരുമാനം പറഞ്ഞിട്ടില്ല.സ്വപ്നയെയും സരിത്തിനെയും ആദ്യഘട്ടത്തിൽ അറസ്റ്റ് ചെയ്യാത്തതിൽ ഇഡിക്കെതിരെ കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ശിവശങ്കറിനെ അറസ്റ്റ് ചെയ്തിട്ടും മറ്റ് അറസ്റ്റ് രേഖപ്പെടുത്താത്തത് എന്തുകൊണ്ടാണെന്നായിരുന്നു കോടതിയുടെ ചോദിച്ചത്.