യൂട്യൂബര്‍ ‘തൊപ്പി’ക്കെതിരെ പൊലീസ് കേസ്
മലപ്പുറം: യൂട്യൂബര്‍ ‘തൊപ്പി’ക്കെതിരെ പൊലീസ് കേസ്. വസ്ത്രവ്യാപാരശാലയുടെ ഉദ്ഘാടന പരിപാടിക്കിടെ, അശ്ലീലപദങ്ങള്‍ ഉപയോഗിച്ചതിനാണ് കേസ്. വസ്ത്രവ്യാപാരശാല ഉടമയും കേസില്‍ പ്രതിയാണ്. മുഹമ്മദ് നിഹാലിനെതിരെ ഗതാഗതം തടസ്സപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്.ആറ് ലക്ഷത്തില്‍ കൂടുതല്‍ സബ്സ്ക്രൈബേഴ്സാണ് കണ്ണൂര്‍ സ്വദേശിയായ തൊപ്പിയുടെ യുട്യൂബ് ചാനലിനുള്ളത്. ഇയാളുടെ യുട്യൂബ് ചാനലിനും ‘തൊപ്പിക്കും’ കുട്ടികള്‍ ആണ് ഏറെ ആരാധകര്‍.