തനിക്കെതിരെ നടന്നത് രാഷ്ട്രീയ ഗൂഡാലോചന, അവസാനം വരെ നിയമപോരാട്ടം തുടരും: കെ വിദ്യ
രാഷ്ട്രീയമായ ഗൂഡാലോചനയാണ് തനിക്കെതിരെ നടന്നതെന്നും അതിനെതിരെ അവസാനം വരെ നിയമപോരാട്ടം തുടരുമെന്നും വ്യജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ മുന്‍ എസ് എഫ് ഐ നേതാവ് കെ വിദ്യ.
നല്ല അക്കാദമിക് പശ്ചാത്തലമുള്ളയാളാണ് താന്‍. താന്‍ ഇവിടെ വരെ പഠിച്ചത് തന്റെ കഴിവുകൊണ്ടാണ്. അത് കൊണ്ട് തനിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കേണ്ട കാര്യമില്ലന്നുമാണ് വിദ്യ പറയുന്നത്. അതിന് അധാരമായി തന്റെ ബിരുദ ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചാല്‍ മതിയെന്നും വിദ്യ പറയുന്നു.
അട്ടപ്പാട് സര്‍ക്കാര് കോളജിലെ പ്രിന്‍സിപ്പല്‍ ലാലിമോള്‍ വര്‍ഗീസാണ് തനിക്കെതിരെയുള്ള ഗൂഡാലോചനയുടെ ചുക്കാന്‍ പിടിച്ചതെന്നും ഇവര്‍ ആരോപിക്കുന്നു. ഇവര് കോണ്‍ഗ്രസ് അനുകൂല സംഘടനയില്‍ പെട്ടവരാണ്. താന്‍ ഒരിടത്തും വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ല. അത് വഴി ഒരിടത്തും നിന്നും ജോലിയും നേടിയിട്ടില്ല. പിന്നെ താന്‍ എങ്ങിനെ ഈ കേസില്‍ പ്രതിയാകുമെന്നും മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ വിദ്യ മാധ്യമങ്ങളോട് പറഞ്ഞു.