കോട്ടയത്തെ തെറിയൻ പോലീസിനെതിരെ പ്രതിക്ഷേധം
കോട്ടയം: കോട്ടയത്തെ തെറിയൻ പോലീസിനെതിരെ പ്രതിക്ഷേധം ശക്തമാകുന്നു.എം.ജി. സർവകലാശാലയിൽ നിന്ന് സർട്ടിഫിക്കറ്റ് കാണാതായ സംഭവത്തിൽ സർവകലാശാല ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തിയ കെഎസ്യു പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസുകാരന്റെ അസഭ്യവര്‍ഷം. പ്രവര്‍ത്തകരുമായുള്ള വാക്കുതർക്കത്തിനിടെ പൊലീസുകാരന് തുടര്‍ച്ചയായി അസഭ്യം പറയുകയായിരുന്നു. എം ജി സർവകലാശാലയിൽ നിന്ന് സർട്ടിഫിക്കറ്റ് കാണാതായ സംഭവത്തിൽ സർവകലാശാല അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്ക് കെഎസ്യു നടത്തിയ പ്രതിഷേധ മാർച്ചിൽ പൊലീസ് അസഭ്യം പറഞ്ഞതായി പരാതി. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ മതിൽ ചാടിക്കടന്ന് അകത്തു പ്രവേശിച്ച പ്രവർത്തകരുമായി വാക്ക് തർക്കം ഉണ്ടായതിനിടയാണ് അസഭ്യം പറഞ്ഞത്. ഗാന്ധിനഗർ പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.