പ്രമോഷന്‍ തിരക്കിനിടെ കിയാരയ്ക്ക് സഹായവുമായി കാര്‍ത്തിക് ആര്യന്‍
‘സത്യപ്രേം കി കഥ’ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കിലാണ് നടി കിയാര അദ്വാനിയും കാര്‍ത്തിക് ആര്യനും ഇപ്പോള്‍. ചിത്രത്തിലെ ഗാനത്തിന്റെ ലോഞ്ച് ചടങ്ങിനിടെയുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ ആരാധകരുടെ ഹൃദയം കവരുന്നത്. പൊതുവേദിയില്‍ വച്ച് കിയാരയെ ചെരുപ്പ് ഇടാന്‍ സഹായിക്കുന്ന കാര്‍ത്തിക് ആര്യന്റെ വീഡിയോയാണ് വൈറലാകുന്നത്.
മുംബൈയില്‍ കഴിഞ്ഞ ദിവസം നടന്ന ലോഞ്ച് ചടങ്ങിനിടെയായിരുന്നു ഈ സംഭവം. കാര്‍ത്തിക് ആര്യന്റെ ഈ ജെന്റില്‍മാന്‍ പെരുമാറ്റത്തിന് കൈയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. ‘സുന്‍ സജ്‌നി’ എന്ന ഗാനമാണ് കഴിഞ്ഞ ദിവസം താരങ്ങള്‍ ലോഞ്ച് ചെയ്തത്.
ഗാനത്തിന് നൃത്തം ചെയ്യാനായി കിയാര തന്റെ ഹീലുകള്‍ അഴിച്ചു വച്ചിരുന്നു. ഡാന്‍സ് ചെയ്ത് കഴിഞ്ഞ് ഹീലുകള്‍ വീണ്ടും ധരിക്കാന്‍ ശ്രമിക്കുന്നതചിനിടെ കാര്‍ത്തിക് അത് എടുത്തു കൊണ്ട് വന്ന് കിയാരയെ സഹായിക്കുകയായിരുന്നു. ഈ വീഡിയോ വൈറലായതോടെ നടനെ പ്രശംസിച്ചാണ് ആരാധകര്‍ എത്തുന്നത്.
അതേസമയം, കരണ്‍ ശ്രികാന്ത് ശര്‍മ്മ സംവിധാനം ചെയ്യുന്ന സത്യപ്രേം കി കഥ ജൂണ്‍ 29ന് ആണ് റിലീസിനൊരുങ്ങുന്നത്. രാജ്പാല്‍ യാദവ്, ഗജ്‌രാജ് റാവു, സുപ്രിയ പതക്, സിദ്ധാര്‍ഥ് രണ്ടേരിയ, അനുരാധ പട്ടേല്‍, ഭൂമി രാജ്‌ഘോര്‍, ഭൗമിക് അഹിര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.