ക്രിക്കറ്റും ഫുട്‍ബോളും പാകിസ്ഥാനെ എയറിൽ കയറ്റുന്ന കാര്യത്തിൽ ഒരുപോലെ
സോഷ്യൽ മീഡിയയിലെ അവരുടെ തമാശാലക്ക് പേരുകേട്ട രാജസ്ഥാൻ റോയൽസ്, ഇന്ത്യൻ എതിരാളികളോട് 4-0 ന് തോറ്റതിന് ശേഷം പാകിസ്ഥാൻ ഫുട്ബോൾ ടീമിനെ പരിഹസിച്ചു രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്നലെ സാഫ് കപ്പിൽ ഇന്ത്യ 4-0 ന് വിജയിച്ചതിന് ശേഷം പാകിസ്ഥാനെ ഒറ്റയ്ക്ക് തോൽപ്പിക്കാൻ കഴിഞ്ഞ 4 വ്യക്തികളുടെ ചിത്രമാണ് ടീം ട്വീറ്റ് ചെയ്തത്.
സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്‌ലി, സുനിൽ ഛേത്രി എന്നിവരടക്കം മൂന്ന് കായിക താരങ്ങളാണ് ചിത്രത്തിലുള്ളത്. നാലാമത്തെ വ്യക്തി ബോളിവുഡ് ചലച്ചിത്രതാരം സണ്ണി ഡിയോൾ ആണ്, അദ്ദേഹം ഗദർ എന്ന പ്രശസ്തമായ ഇന്ത്യൻ സിനിമയിലെ പ്രധാന അഭിനേതാക്കളുടെ ഭാഗമായിരുന്നു. “ഹമാര ഹിന്ദുസ്ഥാൻ സിന്ദാബാദ് ദത്ത്, സിന്ദാബാദ് ഹേ, ഔർ സിന്ദാബാദ് രഹേഗാ” എന്ന് നടൻ ഒരു ഐക്കണിക് ഡയലോഗ് പറയുന്ന സിനിമയിലെ ഒരു രംഗം ചിത്രം പ്രസിദ്ധമായിരുന്നു.
പാക്കിസ്ഥാനെതിരായ ഈ തമാശ നിരവധി ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ഇന്നലെ നടന്ന ചരിത്രപരമായ SAFF കപ്പ് പോരാട്ടത്തിൽ ഇന്ത്യ പാകിസ്ഥാനെ നേരിട്ടു, ടീം 4-0 ന് വിജയിച്ചു. ക്യാപ്റ്റൻ ഛേത്രി ഹാട്രിക് നേടിയ മത്സരത്തിൽ ഇന്ത്യയുടെ ജയം സമ്പൂർണം ആയിരുന്നു.
നിമിഷങ്ങൾക്ക് ഉള്ളിലാണ് രാജസ്ഥാന്റെ ട്വീറ്റ് വൈറലായത്. പാക്കിസ്ഥാനെതിരായ എല്ലാ കായിക മേഖലയിലും ഇന്ത്യ പുലർത്തുന്ന വലിയ ആധിപത്യത്തെയും ആരാധകർ ഓർത്തു. ഇന്ത്യൻ സൂപ്പർ ലീഗിന്റെയും, ഒഡിഷ എഫ്.സിയുടെയും ട്വീറ്റ് ഒകെ ഇതിനോട് പ്രതികരിച്ചിട്ടുണ്ട്.