കനലൊടുങ്ങാതെ മണിപ്പൂര്‍; ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം നീട്ടി
കലാപാന്തരീക്ഷം തുടരുന്ന മണിപ്പൂരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം നീട്ടി. ഈ മാസം 25 വരെയാണ് എല്ലാതരത്തിലുമുള്ള ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.
വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം നീട്ടിയതെന്ന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു. അവശ്യ സേവനങ്ങള്‍ക്ക് നിയന്ത്രിതമായ രീതിയിലെങ്കിലും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കണമെന്ന് മണിപ്പൂര്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നത് ജൂലൈ ഒന്നു വരെ നീട്ടിവെച്ചു. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയെ കണ്ട് നിവേദനം നല്‍കാനായി ഡല്‍ഹിയിലെത്തിയ 10 പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഏഴാം ദിവസവും ഡല്‍ഹിയില്‍ തന്നെ തുടരുകയാണ്.
ഇന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തും.