ഗൂഢാലോചന അന്വേഷിക്കണമെന്ന് കെപിസിസി, സുധാകരന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

Spread the love

മോൻസൻ മാവുങ്കിൽ പ്രതിയായ പോക്സോ കേസുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരന് എതിരായ സിപിഎം ആരോപണം അന്വേഷിക്കണമെന്ന് കെപിസിസി. ഇക്കാര്യത്തിൽ ഗൂഢാലോചനയുണ്ടെന്നും അത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ന് പൊലീസിൽ പരാതി നൽകും.സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണനാണ് ഡിജിപിക്ക് പരാതി നൽകുക.

മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പോക്സോ കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെതിരെ ഗുരുതര ആരോപണവുമായി സി.പി.എം രംഗത്തുവന്നിരുന്നു. മോന്‍സണ്‍ തന്നെ പീഡിപ്പിക്കുമ്പോള്‍ സുധാകരന്‍ അവിടെയുണ്ടായിരുന്നുവെന്ന് കുട്ടി തന്നെ പറഞ്ഞുവെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു.ഇതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്.

ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ സിപിഎമ്മിന് കഴിയാതെ വന്നതോടെ സിപിഎം വെട്ടിലായിരുന്നു.കെ സുധാകരനെതിരെയുള്ള ആരോപണത്തിൽ എം വി ഗോവിന്ദന്‍ ഉറവിടം വ്യക്തമാക്കണമെന്ന് കെ സി വേണുഗോപാല്‍ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ കൃത്യമായ മറുപടി നൽകാൻ സിപിഎമ്മിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *