ആദിപുരുഷിനെതിരെ രാമാനന്ദ് സാഗറിന്റെ രാമായണത്തിലെ ‘സീത’
പ്രഭാസ് ഓം റാവത്ത് ചിത്രം ആദിപുരുഷ് വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. നിരവധി പേര്‍ രാമായണത്തെ അപമാനിക്കുന്ന തരത്തിലുള്ളതാണ് സിനിമയെന്ന് ആരോപിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ രാമായണം വിനോദരീതിയില്‍ സമീപിക്കാവുന്ന കഥയല്ലെന്ന് തുറന്നുപറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് അവര്‍. 36 വര്‍ഷം മുമ്പ് രാമാനന്ദ് സാഗറിന്റെ രാമായണത്തിലെ സീതാദേവിയുടെ വേഷത്തിലൂടെ പ്രശസ്തയായ നടി ദീപിക ചിഖ്‌ലിയ .
ഹിന്ദു ഇതിഹാസത്തില്‍ നിന്നുള്ള ഏത് തരത്തിലുള്ള വ്യതിചലനവും വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരുമെന്ന് പറഞ്ഞു. ടിവിയോ സിനിമയോ ആകട്ടെ, ഓരോ തവണയും സ്‌ക്രീനില്‍ തിരിച്ചുവരാന്‍ പോകുമ്പോള്‍, ഞങ്ങള്‍ നിര്‍മ്മിച്ച രാമായണത്തിന്റെ തനിപ്പകര്‍പ്പ് നിങ്ങള്‍ നിര്‍മ്മിക്കാന്‍ പോകാത്തതിനാല്‍ ആളുകളെ വേദനിപ്പിക്കുന്ന എന്തെങ്കിലും അതില്‍ ഉണ്ടാകും,’ ചിഖ്‌ലിയ പറഞ്ഞു.
ഓരോ സിനിമാ നിര്‍മ്മാതാക്കള്‍ക്കും അവരുടേതായ കാഴ്ചപ്പാടുകളുണ്ട്, അവര്‍ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നു.
എന്നെ ശരിക്കും വേദനിപ്പിക്കുന്നത് എന്തിനാണ് നമ്മള്‍ ഓരോ വര്‍ഷവും രാമായണം നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നുഎന്നതാണ്. രാമായണം വിനോദ മൂല്യമല്ല; അത് നിങ്ങള്‍ പഠിക്കുന്ന ഒന്നാണ്. തലമുറകളായി നമുക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഒരു പുസ്തകമാണിത്, ഇതിലാണ് നമ്മുടെ ‘സംസ്‌കാരം’ (മൂല്യങ്ങള്‍) എല്ലാം,’ അവര്‍ പറഞ്ഞു.
അതേസമയം, ചിത്രത്തിലെ ചില വിവാദ സംഭാഷണങ്ങളും രംഗങ്ങളും നീക്കം ചെയ്യുന്നത് വരെ സിനിമ രാജ്യത്തുടനീളം നിരോധിക്കണമെന്ന് ഐക്യ ഹിന്ദു മുന്നണിയുടെ ജയ് ഭഗവാന്‍ ഗോയല്‍ പറഞ്ഞു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ചില പ്രേക്ഷകരും ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
സനാതന സംസ്‌കാരത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ‘അന്താരാഷ്ട്ര ഗൂഢാലോചന’ പ്രകാരമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നതെന്നും രാമന്റെയും ഹനുമാന്റെയും കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ അപലപനീയമാണെന്നും ജുന അഖാരയിലെ മഹാമണ്ഡലേശ്വര്‍ സ്വാമി പ്രബോധാനന്ദ് പറഞ്ഞു. രാജ്യത്ത് വലിയ കുഴപ്പങ്ങളൊന്നും ഉണ്ടാകാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എത്രയും വേഗം ഈ സിനിമ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.