പി വി ശ്രീനിജന്‍ നല്‍കിയ പരാതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഷാജന്‍ സ്‌കറിയാ ഹൈക്കോടതിയിലേക്ക്
പി വി ശ്രീനിജന്‍ എം എല്‍ എ നല്‍കിയ പരാതിയില്‍ മുന്‍കൂര്‍ ജാമ്യത്തിായി മറുനാടാന്‍ മലയാളി എം ഡി ഷാജന്‍ സ്്കറിയാ ഹൈക്കോടതിയെ സമീപിച്ചു. പട്ടികജാതി- പട്ടിക വര്‍ഗ നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യ ഹര്‍ജിയുമായി അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
നേരത്തെ ഈ കേസില്‍ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
കുന്നത്ത് നാട് എം എല്‍ എ പി വി ശ്രീനിജന്‍ നല്‍കിയ പരാതിയില്‍ എളമക്കര പൊലീസാണ് ഷാജനെതിരെ കേസെടുത്തത്. ഷാജന്‍ സക്‌റിയ, മറുനാടന്‍ സി ഇ ഒ ആന്‍മേരി ജോര്‍ജ്ജ്, ചീഫ് എഡിറ്റര്‍ ജെ റിജു എന്നിവരെ പ്രതിയാക്കിയാണ് എളമക്കര പൊലീസ് കേസെടുത്തത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മറുനാടന്‍ മലയാളി തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് ശ്രീനിജിന്‍ തന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആസൂത്രിതമായ അജണ്ടയുടെ ഭാഗായി വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.