ബോളിവുഡിലെ ഹിറ്റ് സിനിമകളുടെ സ്പൂഫുകളുമായി കരണ്‍ ജോഹര്‍; ഭാഗ്യ പരീക്ഷണത്തിന് ഒരുങ്ങി രണ്‍വീറും ആലിയയും, ടീസര്‍

Spread the love

ബോളിവുഡിലെ ഹിറ്റ് റൊമാന്റിക് സിനിമകളുടെ സ്പൂഫുമായി കരണ്‍ ജോഹര്‍ ചിത്രം ‘റോക്കി ഓര്‍ റാണി കി പ്രേം കഹാനി’. 2016ല്‍ പുറത്തിറങ്ങിയ ‘ഏ ദില്‍ ഹേ മുഷ്‌കില്‍’ എന്ന ചിത്രത്തിന് ശേഷം കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആലിയ ഭട്ടും രണ്‍വീര്‍ സിംഗുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. ബോളിവുഡിലെ ഹിറ്റ് സിനിമകളായ ‘ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗേ’, ‘കഭി ഖുശി കഭി ഖം’, ‘ഓം ശാന്തി ഓം’ എന്നീ സിനിമകളുടെ റെഫറന്‍സുകള്‍ ടീസറിലും കാണാനാകും. ജയ ബച്ചന്‍, ധര്‍മേന്ദ്ര, ശബാന ആസ്മി തുടങ്ങിയ ബോളിവുഡിലെ ഇതിഹാസങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

ഇഷിത മൊയ്ത്ര, ശശാങ്ക് ഖൈതാന്‍, സുമിത് റോയ് എന്നിവര്‍ ചേര്‍ന്നാണ് റോക്കി ഔര്‍ റാണി കീ പ്രേം കഹാനി എഴുതിയിരിക്കുന്നത്. ഇഷിത മൊയ്ത്രയുടെതാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍, പ്രീതം ചക്രബര്‍ത്തിയാണ് സംഗീതം, ജൂലൈ 28ന് ആണ് ചിത്രം റിലീസ് ചെയ്യുക.

ചിത്രത്തിലെ ടൈറ്റില്‍ റോളില്‍ എത്തുന്ന രണ്‍വീര്‍ സിംഗിന്റെയും ആലിയയുടെയും പ്രണയം തന്നെയാണ് സിനിമയുടെ പ്രധാന പ്രമേയം. ‘സര്‍ക്കസ്’ എന്ന സിനിമയിലാണ് രണ്‍വീര്‍ സിംഗ് ഒടുവില്‍ അഭിനയിച്ചത്. ഈ സിനിമ വന്‍ പരാജയമായി മാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *