മോദിയെ കാണാൻ പ്രമുഖരുടെ നീണ്ട നിര; ഇലോൺ മസ്‌ക് മുതല്‍ ജെഫ് സ്മിത്ത് വരെയെത്തും; അമേരിക്കൻ സന്ദർശനത്തിൽ കൂടിക്കാഴ്ചകൾക്കൊരുങ്ങി പ്രധാനമന്ത്രി

Spread the love

യുഎസ് സന്ദർശനത്തിന്റെ ഭാഗമായി ലോകത്തിലെ നിരവധി പ്രമുഖരുമൊത്ത് കൂടികാഴ്ചകൾക്കൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. നൊബേല്‍ ജേതാക്കള്‍, സാമ്പത്തിക വിദഗ്ധര്‍, കലാകാരന്മാര്‍, ശാസ്ത്രജ്ഞര്‍, പണ്ഡിതര്‍, സംരംഭകര്‍, അക്കാദമിക് വിദഗ്ധര്‍, ആരോഗ്യമേഖലയിലെ വിദഗ്ധര്‍ തുടങ്ങി വിവിധ മേഖലയിൽ നിന്നുള്ള രണ്ടി ഡസനിലധികം പേരാണ് മോദിയൊടൊത്ത് ചർച്ച നടത്താൻ തയ്യാറെടുക്കുന്നത്. നാളെ ന്യായോർക്കിൽ വച്ചാണ് കൂടിക്കാഴ്ച.

ടെസ്ല, സ്പേസ് എക്സ് സിഇഒയുമായ എലോണ്‍ മസ്‌ക്, ജ്യോതിശാസ്ത്രജ്ഞനായ നീല്‍ ഡിഗ്രാസെ ടൈസണ്‍, നോബല്‍ സമ്മാന ജേതാവ് പോള്‍ റോമര്‍, സ്റ്റാറ്റിസ്റ്റിഷ്യനായ നിക്കോളാസ് നസീം തലേബ്, ഹെഡ്ജ് ഫണ്ട് മാനേജര്‍ റേ ഡാലിയോ, ന്യൂയോര്‍ക്കിലെ ഗായകനും ഗാനരചയിതാവുമായ ഫലു ഷാ, യുഎസ് ദേശീയ സുരക്ഷാ വിദഗ്ധനായ എല്‍ബ്രിഡ്ജ് കോള്‍ബി, ജെഫ് സ്മിത്ത്, മൈക്കല്‍ ഫ്രോമാന്‍, ഡാനിയേല്‍ റസ്സല്‍, ഡോക്ടര്‍മാരായ പീറ്റര്‍ ആഗ്രെ, സ്റ്റീഫന്‍ ക്ലാസോ, ചന്ദ്രിക ടണ്ടന്‍. എന്നിവർ ഉൾപ്പെടുന്നതാണ് പ്രധാനമന്ത്രിയെ കാത്തിരിക്കുന്ന പ്രമുഖരുടെ പട്ടിക .

14 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അമേരിക്കയുടെ ഔദ്യോഗിക സ്റ്റേറ്റ് സന്ദര്‍ശനത്തിനുള്ള അവസരം ലഭിക്കുന്നത്. അതുകൊണ്ടു തന്നെ മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് സവിശേഷതകൾ ഏറെയാണ്. പ്രസിഡന്റ് ജോ ബൈഡന്‍ നരേന്ദ്ര മോദിക്ക് നല്‍കിയ ഈ പുതിയ ക്ഷണം ലോകത്തെ വലിയ ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള അടുത്ത ബന്ധത്തിന്റെ തെളിവായി കണക്കാക്കാം. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ ഈ സന്ദർശനം പ്രധാന പങ്കുവഹിക്കും.

ഇതിന് മുന്‍പ് 2009ൽ യുഎസ് പ്രസിഡന്റ് ആയിരുന്ന ബറാക് ഒബാമയാണ്, അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ഔദ്യോഗിക സന്ദര്‍ശനത്തിന് ക്ഷണിച്ചത്.പിന്നീട് ഇപ്പോൾ ജോ ബൈഡനാണ് മോദിയെ അമേരിക്കയുടെ ഔദ്യോഗിക സ്റ്റേറ്റ് സന്ദര്‍ശനത്തിനായി ക്ഷണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *