യുവാവിന്റെ ആത്മഹത്യക്ക് പ്രേരണ, ഓണ്‍ലൈന്‍ മാധ്യമ ഉടമ അറസ്റ്റില്‍
യുവാവിന്റെ ആത്മഹത്യയില്‍ ഓണ്‍ലൈന്‍ മാധ്യമ ഉടമ അറസ്റ്റില്‍. രജ്ഞുപൊടിയിന്‍ എന്ന യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് പട്ടാഴി സ്പോട്ട് ന്യുസ് എന്ന ഓണ്‍ലൈന്‍ മാധ്യമ ഉടമ അനീഷ്കുമാറിനെ ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി പൊലീസ് അറസ്റ്റു ചെയ്തത്.
ജൂണ്‍ 17ന് രാവിലെയാണ് രഞ്ജുവിനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പട്ടാഴിയിലുള്ള സ്പോട്ട് ന്യൂസ് എന്ന ഓണ്‍ ലൈന്‍ മാധ്യമം വഴി തന്നെ നികന്തരം ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തതിനാലാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് രഞ്ജു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി സ്പോട്ട് ന്യൂസ് ആണെന്നും മരിക്കുന്നതിന് തൊട്ട് മുന്‍പ് തന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെ രഞ്ജു അറിയിച്ചിരുന്നു.
ഇതേ തുടര്‍ന്ന് രജ്്ഞുവിന്റെ വീട്ടുകാര്‍ നല്കിയ പരാതിയിലാണ് കേസെടുത്തത്. അനീഷിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധി രാഷ്ട്രീയ കക്ഷികള്‍ രംഗത്തെത്തുകയുംചെയ്തിരുന്നു. ഇതിനിടയിലാണ് ഇന്നലെ വൈകീട്ട് ഇയാളെ കുന്നിക്കോട് പൊലീസ് അറസ്റ്റു ചെയ്തത്.ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്.