ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പിടിച്ചെടുത്ത 1289 മദ്യക്കുപ്പികളും 51 കിലോ മയക്കുമരുന്നും നശിപ്പിച്ച് കസ്റ്റംസ്
ഡല്‍ഹി ഇന്തിരാഗാന്ധി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കസ്റ്റംസ് പിടിച്ച 1289 കുപ്പി മദ്യവും 51 കിലോഗ്രാമോളം വരുന്ന മയക്കുമരുന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു. ഏപ്രില്‍ 2020 മുതല്‍ ഡിസംബര്‍ 2022 വരെയുള്ള കാലയളവില്‍ യാത്രക്കാരില്‍ നിന്നും നഷ്ടപ്പെട്ടതോ പിടിപിടികൂടിയതോ ആയ മദ്യക്കുപ്പികളാണ് നശിപ്പിച്ചത്.
വിവിധതരം ബ്രാന്‍ഡുകളുടെ മദ്യക്കുപ്പികളോടൊപ്പം 51 കിലോഗ്രാം മയക്കുമരുന്നും നശിപ്പിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് അറിയിച്ചു. ഇവയില്‍ 41 കിലോഗ്രാം ഫെറോയിനും ഒന്‍പത് കിലോഗ്രാം കൊക്കേയ്‌നുമാണെന്നാണ് വിവരം.
കഴിഞ്ഞ മേയ് മാസത്തില്‍ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് സി ഐ എസ് എഫ് സമാനമായ രീതിയില്‍ 57.30 ലക്ഷം രൂപ വിലമതിക്കുന്ന മരുന്നുകള്‍ പിടിച്ചെടുത്തിരുന്നു. ബഹ്‌റൈനിലേക്ക് പോകുകയായിരുന്ന അഹമ്മദില്‍ നിന്നാണ് മരുന്നുകള്‍ പിടിച്ചെടുത്തത്. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മരുന്നുകള്‍ കണ്ടെത്തിയത്.