നടക്കുന്നത് ആഷസ്, സ്പിന്നറുമാരെ നേരിടുന്ന രീതി കണ്ടപ്പോൾ ഇന്ത്യൻ താരത്തെ പുകഴ്ത്തി കെവിൻ പീറ്റേഴ്സൺ;

Spread the love

തിങ്കളാഴ്ച എഡ്ജ്ബാസ്റ്റണിൽ നടന്നുകൊണ്ടിരിക്കുന്ന ആഷസ് ഓപ്പണറിന്റെ നാലാം ദിനത്തിൽ മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്‌സൺ കമന്ററി പറയുന്നതിനിടെ വിരാട് കോഹ്‌ലിയെ അഭിനന്ദിച്ചു. പരമ്പരാഗത ക്രിക്കറ്റ് ഷോട്ടുകൾ കളിച്ച് ക്രിക്കറ് പ്രേമികൾക്ക് ബാറ്റിങ്ങിന്റെ മനോഹരമായ ദൃശ്യ വിരുന്നൊരുക്കുന്ന താരത്തെ സ്പിൻ കളിക്കുന്ന ഏറ്റവും മികച്ച താരമെന്നും ഇംഗ്ലീഷ് ഇതിഹാസം വിശേഷിപ്പിച്ചു. തന്റെ ടെസ്റ്റ് കരിയറിൽ കോഹ്‌ലി (109* ടെസ്റ്റ്) ഒരു തവണ മാത്രമേ സ്റ്റംപുചെയ്‌തിട്ടുള്ളൂവെന്ന് ഇതിഹാസ ഇംഗ്ലണ്ട് ബാറ്റർ അറിഞ്ഞതിന് പിന്നാലെയാണ് അഭിപ്രായം.

ഈ വർഷമാദ്യം ടോഡ് മർഫിയുടെ ബൗളിംഗിൽ അലക്‌സ് കാരിയാണ് ബോർഡർ-ഗവാസ്‌കർ ട്രോഫിയ്ക്കിടെ കോഹ്‌ലിയെ ടെസ്റ്റ് കരിയറിൽ ആദ്യമായി സ്റ്റമ്പ് ചെയ്ത് പുറത്താക്കിയത്.

സ്കൈ സ്പോർട്സിനോട് സംസാരിക്കവെ കെവിൻ പീറ്റേഴ്സൺ പറഞ്ഞു.

“അവൻ [വിരാട് കോഹ്‌ലി] സ്‌പിന്നിലെ ഒരു മികച്ച കളിക്കാരനാണ്വി. അവൻ സ്പിന്നറുമാരെ നേരിടുന്നത് കാണാൻ തന്നെ ഒരു അഴകാന്. സാഹചര്യങ്ങൾക്ക് അനുസരിച്ച് തന്റെ തന്ത്രങ്ങൾ മാറ്റി ബാക്‌ഫുട്ടിൽ ഇറങ്ങിയുള്ള ബാറ്റിംഗ് ശരിക്കുമൊരു ദൃശ്യ വിരുന്ന് തന്നെയാണ്. അവന് അധികം റിസ്ക്ക് എടുക്കേണ്ട ആവശ്യമില്ല. വിക്കറ്റുകൾക്ക് ഇടയിൽ ഉള്ള ഓട്ടവും, ബൗണ്ടറികൾ നേരിടുന്ന രീതിയിൽ നിന്നും അദ്ദേഹത്തിന്റെ സ്പിന്നിനെ നേരിടാനുള് മികവ് നമുക്ക് വ്യക്തമായി മനസിലാകും.”

മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിനെ (130 ടെസ്റ്റുകൾ) ടെസ്റ്റിൽ 6903 [പന്തുകൾ നേരിട്ട ശേഷം ഇന്നലെ ഒരു സ്പിന്നർ പുറത്താക്കിയതിന് പിന്നാലെയാണ് അഭിപ്രായം വന്നത്. നാഥാൻ ലിയോണാണ് താരത്തെ വീഴ്ത്തിയത്.

 

 

Leave a Reply

Your email address will not be published. Required fields are marked *