എസ്.എഫ്.ഐ നേതാവിന്റെ ബി.കോം സര്‍ട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് വിശദീകരണം, ബി.കോം തോറ്റിട്ടല്ല എം.കോമിന് ചേര്‍ന്നത്
കായംകുളം എം എസ് എം കോളജിലെ എസ് എഫ് നേതാവ് നിഖില്‍ തോമസിന്റെ ബി കോം സര്‍ട്ടിഫിക്കറ്റ് വ്യാജമെല്ലന്ന് വെളിപ്പെടുത്തല്‍. ആരോപണ വിധേയനായ നിഖില്‍ തോമസ് തന്‍െ കൈവശം ഉള്ള കലിംഗ സര്‍വ്വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോക്ക് നല്‍കിയിട്ടുണ്ട്. ബി കോം തോറ്റ നിഖില്‍ തോമസ് എം കോമിന് ചേരാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചുവെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.
എന്നാല്‍ തന്റെ സര്‍ട്ടിഫിക്കറ്റ് വ്യാജമല്ലന്നും, ഒറിജിനല്‍ ആണെന്നുമാണ് നിഖില്‍ തോമസ് അവകാശപ്പെടുന്നത്. നിഖിലിന്റെ ബികോം സര്‍ട്ടിഫിക്കറ്റ് വ്യജമാണെന്ന് കാണിച്ച് സി പി എം ആലപ്പുഴ ജില്ലാ കമ്മിറ്റിക്ക് പരാതി നല്‍കിയത് കോളജിലെ തന്നെ എസ് എഫ് ഐ നേതാവായ വിദ്യാര്‍ത്ഥിനിയായിരുന്നു. ഇതേ തുടര്‍ന്ന് നിഖിലിനെ സി പി എം നേതൃത്വം ഇടപെട്ട് ഏരിയ കമ്മിറ്റി സ്ഥാനത്ത് നിന്നും നീക്കിയിരുന്നു.
എന്നാല്‍ കലിംഗ സര്‍വ്വകലാശാലയുടെ ബികോം സര്‍ട്ടിഫിക്കറ്റ് വ്യാജമല്ലന്നവാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് നിഖില്‍ തോമസ്. ഇതുമായി ബന്ധപ്പെട്ട് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ ഇന്ന് ഉച്ചക്ക് 11 ന് പത്ര സമ്മേളനം നടത്തുന്നുണ്ട്