വിമാനത്താവളം വഴി കള്ളക്കടത്ത്; അറസ്റ്റിലായ കസ്റ്റംസ് ഉദ്യോഗസ്ഥൻ സഹപ്രവർത്തകരെയും കുരുക്കാൻ ശ്രമിച്ചതായി മൊഴി

Spread the love

സ്വർണകടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള കള്ളക്കടത്ത് കേസിലാണ് കസ്റ്റംസ് ഇൻസ്പെക്ടർ അനീഷ് പിടിയിലായത്. സ്വർണക്കടത്തിന് തടസം നിന്ന സഹപ്രവർത്തകരെയും ഇയാൾ കുരുക്കാൻ ശ്രമിച്ചുവെന്ന് മൊഴി.

വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച നാലു കിലോ സ്വർണത്തെ കുറിച്ചുള്ള വിവരം കളളക്കടത്തിന് സഹായം നൽകിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ഡിആർഐക്ക് ചോർത്തി നൽകുകയായിരുന്നു. ഇതോടെയാണ് കേസിലെ ഒത്തുകളി പുറത്തായത്. അതേ സ്വർണക്കടത്ത് സംഘവുമായി ഒത്തുകളിച്ചാണ് അനീഷ് രണ്ട് ഉദ്യോഗസ്ഥരെ കുരുക്കാൻ ശ്രമിച്ചത്.

ഇൻസ്പെക്ടർമാരായ അനീഷും നിധിനും ചേർന്ന് സ്വർണ കടത്തുകാരുമായി ഒത്തു കളിച്ച് വിദേശത്തുനിന്നുമെത്തുന്ന സ്വർണം പുറത്തെത്തിച്ചിരുന്നു. കഴിഞ്ഞ ഒരു വർഷമായി ഇത് തുടരുകയിരുന്നു. എന്നാൽ വിമാനത്താവളത്തിൽ പുതുതായ ജോലിക്കെത്തിയ വനിതാ ഉദ്യോഗസ്ഥയുൾപ്പെടെ രണ്ടു പേർ കള്ളക്കടത്ത് പിടിച്ചു.ഈ രണ്ടു ഉദ്യോഗസ്ഥരെയും കുരുക്കാൻ സഹായം തേടിയെന്നാണ് കള്ളക്കടത്ത് സംഘം തന്നെ കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥർക്കും ഡിഐആർക്കു നൽകിയ മൊഴി.ഇതിൻ്റെ തെളിവുകളും കൈമാറി.

രണ്ടുതവണയാണ് ഉദ്യോഗസ്ഥരെ കുരുക്കാൻ ശ്രമിച്ചത്. ഒരിക്കൽ ക്യാരിയറായി സ്ത്രീയെ അയച്ചു. സ്വർണം കടത്തിയതായി വിവരം ലഭിച്ചപ്പോള്‍ വനിതാ ഉദ്യോഗസ്ഥ സംശയം തോന്നിയ യാത്രക്കാരിയെ പരിശോധിച്ചുവെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഈ സ്ത്രീയെ കൊണ്ട് പരാതി നൽകാനായിരുന്നു പദ്ധതി.

വിദേശത്തുനിന്നും വന്ന ഒരു ക്യാരിയർ വഴി ഒരു മിശ്രിതം സംഘം കൊടുത്തുവിട്ടു. പരിശോധന നടത്തുമ്പോള്‍ മിശ്രമത്തിൽ സ്വർണമുണ്ടെന്ന് ക്യാരിയർ തന്നെ വെളിപ്പെടുത്തി. പ്രാഥമിക പരിശോധനയിൽ സ്വർണമൊന്നും കണ്ടെത്തിയിരുന്നില്ല, പക്ഷേ ക്യാരിയറെ വിട്ടയച്ചുവെങ്കിലും മിശ്രിതം തടഞ്ഞുവച്ചു.

തുടർന്ന് ഈ മിശ്രിതം കെമിക്കൽ പരിശോധനക്ക് അയച്ചാണ് സ്വാർണം കണ്ടെത്തിയത്. ഈ മിശ്രിതം വിട്ടയച്ചിരുന്നെങ്കിൽ സ്വർണക്കടത്തുകാർക്ക് സഹായം നൽകിയെന്നുള്ള പരാതി ഉദ്യോഗസ്ഥനെതിരെ നൽകാനായിരുന്നു പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *