അതൊക്കെ സിനിമാക്കാര്‍ വെറുതെ പറയുന്നതാണ്, അങ്ങനെയൊന്നുമില്ല: അജു വര്‍ഗീസ്
സിനിമ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിയല്ല. അത് സിനിമാക്കാര്‍ വെറുതെ പറയുന്നതാണെന്ന് നടന്‍ അജു വര്‍ഗീസ്. ടാലന്റ് ഉള്ളവര്‍ പുറത്തുണ്ട്. അവര്‍ക്ക് പണം കൊടുത്ത് സ്‌ക്രിപ്റ്റ് എഴുതിപ്പിച്ചാല്‍ സിനിമ ഹിറ്റ് ആകും. അതൊരു സിമ്പിള്‍ ടൂള്‍ ആണ്.
ഞാനൊക്കെ അന്ന് സിനിമയിലേക്ക് വന്നത് വിനീത് ശ്രീനിവാസന്‍ വിചാരിച്ചിട്ടാണ്. ഞാന്‍ ഇതുവരെ ഇവിടുത്തെ ഒരു വലിയ പ്രൊഡക്ഷന്റെയോ സിനിമകളുടെയോ ഭാഗമായിട്ടില്ല. ആരും വിളിക്കാതിരുന്നപ്പോഴൊന്നും ഒരു വിഷമവും ഉണ്ടായിരുന്നില്ല.
എന്റേതൊക്കെ ചെറിയ സിനിമകളാണ്. രണ്ട് കോടി, രണ്ടര കോടി എന്നീ ബജറ്റുകളിലാണ് മിക്ക പടങ്ങളും വന്നിട്ടുള്ളത്. വെള്ളിമൂങ്ങ, അടി കപ്പ്യാരെ കൂട്ടമണി, തട്ടത്തിന്‍ മറയത്ത് എന്നീ ചിത്രങ്ങളൊക്കെ ചെറിയ പടങ്ങളാണ്. നമുക്ക് ചുറ്റും കഴിവുകളും കഴിവുള്ളവരും ഉണ്ട്. ഇവിടെ ഇപ്പോള്‍ മൊണോപൊളി ഇല്ല. ആര്‍ക്കും സിനിമകള്‍ ചെയ്യാം
എന്റെ അഭിപ്രായത്തില്‍ മലയാള സിനിമ എത്തിപ്പെടാന്‍ സാധ്യത ഇല്ലാതിരുന്ന പല സാധാരണക്കാരുടെ കൈകളിലേക്കും എത്തിയിട്ടുണ്ട്. അതിന് ഞാന്‍ ബഹുമാനിക്കുന്ന ഒരാളാണ് സന്തോഷ് പണ്ഡിറ്റ്. അഞ്ചുലക്ഷം രൂപക്ക് സിനിമ എടുക്കാമെന്ന് അദ്ദേഹം എല്ലാവര്‍ക്കും കാണിച്ചുകൊടുത്തു. അദ്ദേഹം ചെയ്യുന്ന സിനിമകളുടെ ക്വാളിറ്റി ഒന്നും ഞാന്‍ പറയുന്നില്ല. പക്ഷെ പുള്ളി എല്ലാവര്‍ക്കും ഒരു മാതൃക ആണ് അജു കൂട്ടിച്ചേര്‍ത്തു.