തിയേറ്ററില്‍ ഓളം സൃഷ്ടിച്ചില്ല; റിലീസ് ചെയ്ത് ഒരു മാസത്തിന് മുന്നേ ഉര്‍വശിയുടെ ‘ചാള്‍സ് എന്റര്‍പ്രൈസസ്’ ഒ.ടി.ടിയില്‍
ഉര്‍വശി പ്രധാന വേഷത്തിലെത്തിയ ‘ചാള്‍സ് എന്റര്‍പ്രൈസസ്’ ഒ.ടി.ടിയില്‍. മെയ് 19ന് തിയേറ്ററുകളിലെത്തിയ ചിത്രം ഒരു മാസത്തിന് മുന്നേയാണ് ആമസോണ്‍ പ്രൈമില്‍ എത്തിയിരിക്കുന്നത്. ജൂണ്‍ 16ന് ആണ് ചിത്രം ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നത്.
ഏറെ പ്രതീക്ഷകളോടെയാണ് തിയേറ്ററില്‍ എത്തിയെങ്കിലും വലിയ ഓളം ഉണ്ടാക്കിയിരുന്നില്ല. നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍ സംവിധാനം ചെയ്ത ഫീല്‍ഗുഡ് ചിത്രമാണ്. സുഭാഷിന്റേത് തന്നെയാണ് തിരക്കഥയും.
കൊവിഡ് കാലത്ത് പ്രതിസന്ധിയിലായ സാധാരണക്കാരന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ കോഫി ഷോപ്പിലെ ജീവനക്കാരനായി ബാലു വര്‍ഗീസും, ബാലുവിന്റെ അമ്മയായി ഉര്‍വശിയുമാണ് ചിത്രത്തില്‍ എത്തുന്നത്.
തമിഴ് താരം കലൈയരസന്‍, ഗുരു സോമസുന്ദരം, മണികണ്ഠന്‍ ആചാരി, ഭാനു, മൃദുല, എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രാഹണം. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ അജിത് ജോയ്, അച്ചു വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മാണം.