അപകടത്തെ തരണം ചെയ്ത് പന്ത് എത്തുന്നു, വിചാരിച്ചതിലും നേരത്തെ താരം ടീമിലെത്തും; വീഡിയോ ഏറ്റെടുത്ത് ആരാധകർ
സംഭവിച്ച വലിയ വാഹനാപകടത്തിൽ നിന്നും കരകയറി ഋഷഭ് പന്ത് ഒരു വലിയ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സയിൽ കഴിയുന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സുഖം പ്രാപിച്ച് വരുകയാണ് ഇപ്പോൾ. താരം വിചാരിച്ചതിലും വളരെ നേരത്തെയുള്ള സമയത്ത് തന്നെ മടങ്ങിവന്നേക്കാം. താരം സഹായങ്ങൾ ഒന്നും ഇല്ലാതെ തന്നെ സ്റ്റെപ് കയറുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
“മോശമല്ല ഋഷഭ്. ലളിതമായ കാര്യങ്ങൾ ചിലപ്പോൾ ബുദ്ധിമുട്ടായിരിക്കും,” പന്ത് വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകി. ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ഹർലിൻ ഡിയോളും പന്ത് സുഖം പ്രാപിച്ചതിന് അഭിനന്ദനം അറിയിച്ചു. “കൊള്ളാം കുട്ടി, നിങ്ങളുടെ പ്രകടനം നന്നായി തുടരുക @rishabpant,” അവൾ അഭിപ്രായപ്പെട്ടു. ഓസ്ട്രേലിയയ്ക്കെതിരെ അടുത്തിടെ സമാപിച്ച ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനലിൽ പന്ത് ഇന്ത്യൻ ടീമിന് വേണ്ടി ആഹ്ലാദിക്കുന്നതും ശ്രദ്ധിക്കേണ്ടതാണ്.
ലോർഡ്സിൽ നടന്ന ഡബ്ല്യുടിസി ഫൈനൽ മത്സരത്തിൽ ഇന്ത്യ 209 റൺസിന് തോറ്റതോടെ ഒരുപാട് ചർച്ചകൾ നടന്നിരുന്നു. ഇന്ത്യയുടെ തോൽവിക്ക് കാരണം പന്തിന്റെ അഭാവം ആണെന്ന് കമെന്റുകൾ ഉണ്ടായിരുന്നു. രണ്ട് വർഷം മുമ്പ് ന്യൂസിലൻഡിനെതിരെ ഇന്ത്യ ഉദ്ഘാടന ഡബ്ല്യുടിസി ഫൈനൽ കളിക്കുമ്പോൾ പന്ത് പ്ലേയിംഗ് ഇലവനിൽ ഉണ്ടായിരുന്നു. എന്നിരുന്നാലും, ഇടംകൈയ്യൻ ബാറ്റർ പഴയതൊന്നും ചിന്തിക്കില്ല, എത്രയും വേഗം ക്രിക്കറ്റ് മൈതാനത്ത് ഒരു തിരിച്ചുവരവ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
അടുത്തിടെ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യൻ ക്രിക്കറ്റ് ടീം 209 റൺസിന് തോറ്റത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലെ നിരാശരായ ആരാധകർക്കിടയിൽ ഈ പ്രശ്നം ഒരു ചർച്ചയ്ക്ക് കാരണമായി. ഒരു ഐസിസി ട്രോഫിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് 10 വർഷത്തോളമായി തുടരുമ്പോൾ ഇനി എങ്കിലും വലിയ ടൂര്ണമെന്റുകൾക്ക് ഉതകുന്ന മാറ്റങ്ങൾ ടീമിൽ കൊണ്ടുവരണം എന്നും പറയുന്നു. എന്നിരുന്നാലും ഇന്ത്യൻ നായകനും പരിശീലകനുമാണ് തോൽവിക്ക് ഇടയിൽ ഏറ്റവമധികം വിമർശനം കേൾക്കുന്നവർ. ട്രോളുകൾ നിർത്തി നിലവിലെ ക്യാപ്റ്റൻ രോഹിത് ശർമ്മയെയും പരിശീലകൻ രാഹുൽ ദ്രാവിഡിനെയും എല്ലാവരും പിന്തുണക്കണം എന്നും പറഞ്ഞ് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി രംഗത്തെത്തി.