അവന്‍ എപ്പോഴും എന്റെ കൂടെയുണ്ട്; സുശാന്തിനെക്കുറിച്ച് സഹോദരി
ബോളിവുഡ് യുവതാരം സുശാന്ത് രാജ്പുത്തിന്റെ അപ്രതീക്ഷിത വിയോഗം സിനിമാലോകത്തിന് വലിയ നഷ്ടമാണുണ്ടാക്കിയത്. മുംബൈയിലെ ഫ്ളാറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ താരത്തെ കണ്ടെത്തുകയായിരുന്നു. ഇത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നത്.
ഇന്ന് പ്രിയതാരം വിടപറഞ്ഞിട്ട് മൂന്നു വര്‍ഷം തികയുകയാണ്. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് സഹോദരിയുടെ കുറിപ്പാണ്. സുശാന്ത് ഇപ്പോഴും തനിക്കൊപ്പമുണ്ട് എന്നാണ് ശ്വേത സിങ് കിര്‍തി കുറിക്കുന്നത്. ‘ലവ് യൂ ഭായ്… നിന്റെ ബുദ്ധിക്ക് സല്യൂട്ട്. എല്ലാ നിമിഷവും ഞാന്‍ നിന്നെ മിസ് ചെയ്യും.
പക്ഷേ നീ ഇപ്പോള്‍ എന്റെ ഭാഗമാണെന്ന് എനിക്കറിയാം. എന്റെ ശ്വാസം പോലെ പ്രധാനമായി നീ മാറിയിരിക്കുന്നത്. അവന്‍ എന്നിക്ക നിര്‍ദേശിച്ച ചില പുസ്തകങ്ങള്‍ പങ്കുവെക്കുന്നു. അവനായി ജീവിച്ച് അവ് ജീവന്‍ നല്‍കൂ.’- സുശാന്ത് ജീവനോടെയുണ്ട് എന്ന ഹാഷ്ടാഗില്‍ ശ്വേത കുറിച്ചു.
2020 ജൂണ്‍ 14നാണ് ബാന്ദ്രയിലെ ഫ്ളാറ്റില്‍ സുശാന്ത് സിങ് രാജ്പുത്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നടി റിയ ചക്രബര്‍ത്തിയുമായി പ്രണയത്തിലായിരുന്നു താരം. സുശാന്തിന്റേത് ആത്മഹത്യയാണ് എന്നായിരുന്നു മുംബൈ പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ താരത്തിന്റെ മരണത്തില്‍ റിയയ്ക്കും സഹോദരനും ഉള്‍പ്പടെ പങ്കുണ്ടെന്ന് പറഞ്ഞ് കുടുംബം രംഗത്തെത്തുകയായിരുന്നു.