നിര്‍മ്മാതാവ് സിവി രാമകൃഷ്ണന് അന്തരിച്ചു
ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസ്സോസിയേഷന് സ്ഥാപക മെമ്പറും സീനിയര്‍ പ്രൊഡ്യൂസറുമായിരുന്ന സി.വി.രാമകൃഷ്ണന് അന്തരിച്ചു.ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് (കേരള) യുടെ സ്ഥാപക അംഗമായിരുന്നു. ‘ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗേ’യുടെ കേരളത്തിലെ വിതരണം ഏറ്റെടുത്തത് രാമകൃഷ്ണനായിരുന്നു. ദൗത്യം സിനിമയുടെ നിര്‍മാതാവാണ്. ഭാര്യ: പത്മിനി. മക്കള്‍: സൂരജ്, സുനില്‍, സുജിത്ത് (ദുബായ്).മരുമക്കള്‍: അഡ്വ. രജിത, മാനസ (ദുബായ്). മൃതദേഹം ബുധനാഴ്ച രാവിലെ 11 മുതല്‍ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് ഓഫീസില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. സംസ്കാരം വൈകീട്ട് നാലിന് രവിപുരം ശ്മശാനത്തില്‍.