ഷൂട്ടിനിടെ തിരക്കഥയിലില്ലാത്ത ലിപ് ലോക്ക് ചെയ്ത് രണ്‍ദീപ് ഹൂഡ; സെറ്റില്‍ നിന്നിറങ്ങി പോയി കാജല്‍ അഗര്‍വാള്‍
രണ്‍ദീപ് ഹുഡയും കാജലും പ്രധാന വേഷത്തിലെത്തിയ ദോ ലഫ്സോം കി കഹാനി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ തിരക്കഥയിലില്ലാത്ത ഒരു ലിപ് ലോക്ക് രംഗം കാജലിന് ചെയ്യേണ്ടി വന്നിട്ടുണ്ട്.
ചിത്രത്തിലെ പ്രണയരംഗങ്ങളിലൊന്ന് ചിത്രീകരിക്കുന്നതിനിടെ രണ്‍ദീപ് കാജലിനെ ലിപ് ലോക്ക് ചെയ്യുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ നീക്കത്തില്‍ അമ്പരന്നു പോയി. ചുംബന രംഗങ്ങളുടെ കാര്യത്തില്‍ ധാരാളം നിബന്ധനകളുള്ള താരമാണ് കാജല്‍. ഇത്തരമൊരു രംഗം പുറത്തുവന്നാല്‍ തന്റെ തെന്നിന്ത്യന്‍ കരിയറിനെ ബാധിക്കുമോ എന്നതില്‍ കാര്യമായ ആശങ്കയുണ്ടായിരുന്നു.
രണ്‍ദീപ് ഹൂഡ തന്നെ ചുംബിച്ചതോടെ ഞെട്ടിപ്പോയ കാജല്‍ തന്റെ അതൃപ്തി നടനേയും സംവിധായകനേയും അറിയിച്ചിരുന്നു. എന്നാല്‍ ചിത്രത്തില്‍ ഈ രംഗം വളരെ പ്രധാനപ്പെട്ടതാണെന്ന് പറഞ്ഞ് സംവിധായകന് ദീപക് തിജോരി കാജലിനെ ആശ്വസിപ്പിക്കുകയായിരുന്നു.
അസ്വസ്ഥയായ കാജല്‍ സംവിധായകനോട് ആ രംഗം വെട്ടി മാറ്റണമെന്ന് ആവശ്യപ്പെട്ടതായി രണ്‍ദീപും പിന്നീട് പറഞ്ഞു. ”കട്ട് വിളിച്ച് അവര്‍ പിന്മാറി. പക്ഷെ ഞാന്‍ പിന്നീട് ആ ലിപ് ലോക്കിന്റെ പ്രാധാന്യം പറഞ്ഞു കൊടുത്തു. അപ്പോള്‍ അവള്‍ക്ക് ബോധ്യപ്പെട്ടു. അങ്ങനെ ആ രംഗം വീണ്ടും ചെയ്യാന്‍ തയ്യാറായി. എല്ലാവിധ പാഷനോടെയും തന്നെയാണ് പിന്നീട് ആ രംഗം ചെയ്തത്” എന്നാണ് രണ്‍ദീപ് പറഞ്ഞത്.