രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ കേന്ദ്രം ഇ.ഡിയെ ഉപയോഗിക്കുന്നു, കേരളത്തിലെ സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് എതിരല്ല: സീതാറാം യെച്ചൂരി
രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ ബി ജെ പി സര്‍ക്കാര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിക്കുകയാണെന്ന് സി പി എം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 0.5 ശതമാനം ഇ ഡി കേസുകള്‍ മാത്രമേ ശിക്ഷിക്കപ്പെടാറുള്ളു. അന്വേഷണ ഏജന്‍സികളെ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നതിലൂടെ സര്‍ക്കാര്‍ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം തകര്‍ക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.
ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മാധ്യമങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും യെച്ചൂരി പറഞ്ഞു.അതേ സമയം
കേരളത്തിലെ സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്കെതിരെ നിലപാടെടുക്കുന്നുവെന്ന് താന്‍ കരുതുന്നില്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അഖിലാ നന്ദകുമാറിനെതിരെ കേസ് എടുത്ത കാര്യം തനിക്കറിയില്ലന്നും സീതാറാം യെച്ചൂരി പറഞ്ഞു.തൃശൂരില്‍ ഇ എം എസ് സ്മൃതി ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.