ഭാവി മുന്നിൽ കണ്ടുള്ള തകർപ്പൻ ബുദ്ധി, സമ്പത്ത് കാലത്ത് തൈ പത്തുവെച്ചാൽ എന്ന് പറഞ്ഞത് പോലെ ; റൊണാൾഡോയും ഭാര്യയും തമ്മിലുള്ള രഹസ്യകരാർ വിവരങ്ങൾ പുറത്ത്
ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും തമ്മിൽ രഹസ്യ നിയമ കരാറുണ്ടെന്ന് പോർച്ചുഗീസ് വാരിക ടെലിവിഷൻ മാഗസിൻ ടിവി ഗിയയുടെ റിപ്പോർട്ട്. ഇരുവരും വേർപിരിയുകയാണെങ്കിൽ സ്വത്തും സാമ്പത്തികവും പരസ്പരം പങ്കിടുമെന്ൻ അത് അവകാശപ്പെട്ടു. റിപ്പോർട്ട് അനുസരിച്ച്, റോഡ്രിഗസിന്റെയും റൊണാൾഡോയുടെയും ആദ്യത്തെ കുട്ടി അലന മാർട്ടിന ജനിച്ചതിന് ശേഷമാണ് കരാർ നിലവിൽ വന്നത്. റൊണാൾഡോയുടെ മുൻ സൂപ്പർ ഏജന്റ് ജോർജ്ജ് മെൻഡസ്, റൊണാൾഡോയ്ക്കും ജോർജിനയ്ക്കും നേട്ടമുണ്ടാക്കുന്ന തരത്തിൽ, കരാർ നടപടിക്രമങ്ങൾ മുഴുവനും നോക്കിയെന്ന് കരുതപ്പെടുന്നു.
ലാ ഫിൻക ഡി മാഡ്രിഡിലുള്ള ദമ്പതികളുടെ വീട് റോഡ്രിഗസിന്റെ ഉടമസ്ഥതയിലായിരിക്കുമെന്നും ടിവി ഗിയയുടെ റിപ്പോർട്ടിൽ പരാമർശമുണ്ട്. ജീവിതകാലം മുഴുവൻ അവൾക്ക് പ്രതിമാസം 100,000 യൂറോ അലവൻസായി ലഭിക്കും. എന്നിരുന്നാലും, അവരുടെ കുടുംബം വളർന്നുകൊണ്ടിരുന്നതിനാൽ, പ്രത്യേകിച്ച് അവരുടെ ഏറ്റവും പുതിയ കുട്ടിയായ ബെല്ല എസ്മെറാൾഡയുടെ ജനനത്തിനു ശേഷം ഈ നിബന്ധനകൾ കാലക്രമേണ മാറിയെന്നും അതേ റിപ്പോർട്ട് പറയുന്നു.
ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും 2016 മുതൽ നല്ല ബന്ധത്തിലാണ്.. റൊണാൾഡോയുടെ ഏറ്റവും പുതിയ സംരംഭമായ ഉർസു9, ആൽക്കലൈൻ, ആന്റിഓക്സിഡന്റ് മിനറൽ വാട്ടറിന്റെ ബ്രാൻഡ് ലോഞ്ച് ചെയ്യാൻ ദമ്പതികൾ അടുത്തിടെ മാഡ്രിഡിലെത്തിയിരുന്നു.