ശ്രീനിവാസന്‍ അങ്ങനെ ഒരു കമന്റ് പറയേണ്ടിയിരുന്നില്ല, മോഹന്‍ലാലിന് തിരക്കായത് കൊണ്ടാണ് ഇതിനോടൊന്നും പ്രതികരിക്കാത്തത് ; തുറന്നുപറഞ്ഞ് ബദറുദ്ദീന്‍
അടുത്തിടെ ഒരു അഭിമുഖത്തില്‍ മോഹന്‍ലാലിന് നടന്‍ പ്രേംനസീറിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടായിരുന്നില്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞിരുന്നു. എന്നാല്‍ ശ്രീനിവാസന്‍ മോഹന്‍ലാലിനെതിരെ അന്ന് നടത്തിയ പരാമര്‍ശം അസ്ഥാനത്തായി പോയെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് സിനിമകളില്‍ ദീര്‍ഘകാലം പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്ന ബദറുദ്ദീന്‍.
മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തുടര്‍ന്നാണ് മോഹന്‍ലാലിന് നടന്‍ പ്രേംനസീറിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടായിരുന്നില്ല എന്ന ശ്രീനിവാസന്റെ വിവാദ പരാമര്‍ശത്തെപ്പറ്റി അദ്ദേഹം സംസാരിച്ചത്.
അവര്‍ നല്ല സുഹൃത്തുക്കളാണെന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ചില കാര്യങ്ങള്‍ കൂട്ടിയും കുറച്ചും പറയുന്നതാകാമെന്നാണ് ബദറുദ്ദീന്‍ പറഞ്ഞത്. ശ്രീനിവാസന്റെ പരാമര്‍ശം അസ്ഥാനത്തായിരുന്നു. പ്രേം നസീറിന്റെ അകാല വിയോഗം സംഭവിച്ചില്ലായിരുന്നെങ്കില്‍ സിനിമ നടന്നേനെയെന്നും അദ്ദേഹം പറഞ്ഞു.
‘ശ്രീനിവാസന്‍ അങ്ങനെ ഒരു കമന്റ് പറയേണ്ടിയിരുന്നില്ല. നസീര്‍ സാര്‍ ജീവിച്ചിരുപ്പുണ്ടായിരുന്നേല്‍ ആ പ്രോജക്ട് നടന്നേനെ. ശ്രീനിവാസന്റെ സംസാരം അസ്ഥാനത്തായി പോയി. പക്ഷെ അതൊക്കെ ശ്രീനിവാസന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ട് സംഭവിച്ചതാകാനേ ചാന്‍സ് ഒള്ളു.
ദാസന്‍ ഒരിക്കലും വിജയനെക്കുറിച്ച് അങ്ങനെ പറയേണ്ടിയിരുന്നില്ല. മോഹന്‍ലാലിന് തിരക്കായത് കൊണ്ടാണ് ഇതിനോടൊന്നും പ്രതികരിക്കാത്തത്. ശ്രീനിവാസന്‍ ഫ്രീയാണ്. അതുകൊണ്ടാണ് ഇങ്ങനെ അഭിമുഖങ്ങളും മറ്റുമായി വരുന്നത്. മോഹന്‍ലാലിന് എവിടെയാണ് അഭിമുഖം നല്‍കാന്‍ സമയം’, ബദറുദ്ദീന്‍ കൂട്ടിച്ചേര്‍ത്ത