ഒറ്റ പന്ത് വഴങ്ങിയത് 18 റൺസ്, തമിഴ്നാട് പ്രീമിയർ ലീഗിൽ പിറന്നത് ചരിത്ര നിമിഷം; സീനിയർ ബോളർ എയറിൽ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

Spread the love

ചെപ്പോക്ക് സൂപ്പർ ഗില്ലീസും സേലം സ്പാർട്ടൻസും തമ്മിലുള്ള തമിഴ്‍നാട് പ്രീമിയർ ലീഗ് മത്സരത്തിൽ പിറന്ന ചരിത്ര നിമിഷമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചാവിഷയം. ഇന്നിംഗ്‌സിന്റെ 20-ാം ഓവറിലെ അവസാന നിയമപരമായ പന്ത് പൂർത്തിയാക്കിയപ്പോൾ സ്പാർട്ടൻസ് ടീമിന്റെ ക്യാപ്റ്റൻ അഭിഷേക് തൻവർ അ അവസാന പന്തിൽ മാത്രം വഴങ്ങിയത് 18 റൺസാണ്. തമിഴ്നാട് പ്രീമിയർ ലീഗ് 2022 സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളറായിരുന്നു തൻവർ. എന്നാൽ സൂപ്പർ ഗില്ലീസിനെതിരായ മത്സരത്തിൽ താളം കണ്ടെത്താൻ പാടുപെട്ടു. അവസാന പന്തിൽ മാത്രം 18 റൺസ് വഴങ്ങിയ നായകൻ ഓവറിൽ മൊത്തം വഴങ്ങിയത് 26 റൺസ്. ചെപ്പോക്ക് ആകട്ടെ ഈ ഓവറിലെ തകർപ്പണാദിയുടെ പിൻബലത്തിൽ

സംഭവിച്ചത് ഇങ്ങനെയുമാണ്: സ്കോർ ബോർഡ് 19.5 ഓവറിൽ നിന്നപ്പോൾ നായകൻ എറിഞ്ഞ പന്തിൽ ബാറ്റ്സ്മാൻ ബോൾഡ് ആയി എന്നാൽ പന്ത് നോ ബോള് ആയിരുന്നു. അടുത്ത പന്ത് മറ്റൊരു നോ-ബോൾ അത് സിക്സറിന് പറത്തി. അടുത്ത പന്തും നോ-ബോൾ ആയിരുന്നു, ബാറ്റർമാർ 2 റൺസ് എടുത്തതോടെ ആകെ 11 റൺസ്.

തുടർന്നുള്ള പന്ത് വൈഡ് ഡെലിവറിയായി, മൊത്തം 12 റൺസായി. അവസാന ഡെലിവറി, ഇത്തവണ നിയമപരമായ ഒരു പന്ത് ആയിരുന്നു . എന്നാൽ പന്ത് സിക്സ് ആയി, അങ്ങനെ 18 റൺസ്. “അവസാന ഓവറിലെ കുറ്റം ഞാൻ ഏറ്റെടുക്കണം – നാല് നോ-ബോളുകൾ ഒരു സീനിയർ ബൗളർ എന്ന നിലയിൽ ഞാൻ നിരാശപ്പെടുത്തി. കാറ്റ് ഒരു വലിയ പങ്ക് വഹിച്ചതിനാൽ അത് എന്നെ സഹായിച്ചില്ല,” സേലം സ്പാർട്ടൻസ് ക്യാപ്റ്റൻ തൻവർ മത്സരശേഷം പറഞ്ഞു,

Leave a Reply

Your email address will not be published. Required fields are marked *