സൂര്യ ഇനി ബോളിവുഡിന്റെ നായകന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്, ആഘോഷമാക്കി ആരാധകര്‍
തെന്നിന്ത്യന്‍ സൂപ്പര്‍ത്താരം സൂര്യ ബോളിവുഡില്‍ നായകനാകാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. രാകേഷ് ഓംപ്രകാശ് മെഹ്‌റയുടെ സംവിധാനത്തിലുള്ള ചിത്രം കര്‍ണയിലാണ് സൂര്യ നായകനാകുന്നത് എന്നാണ് റിപ്പോര്‍ട്ട്. മഹാഭാരതം ആസ്പദമാക്കിയുള്ള ചിത്രമായിരിക്കും ഇത്. സൂര്യ കേന്ദ്ര കഥാപാത്രം തന്നെയായിരിക്കും ചിത്രത്തില്‍ അവതരിപ്പിക്കുക എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.
സൂര്യയുടെ ഏറ്റവും പുതിയ ചിത്രം ‘കങ്കുവ’ ആണ്. സിരുത്തൈ ശിവയാണ് ചിത്രത്തിന്റെ സംവിധാനം. വെട്രി പളനിസാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായിട്ടാണ് ‘കങ്കുവ’ എത്തുക.
ദേവി ശ്രീപ്രസാദ് ‘സിംഗത്തിനു’ ശേഷം സൂര്യയുമായി വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പ്രശസ്ത തെന്നിന്ത്യന്‍ സിനിമ നിര്‍മാതാവായ ജ്ഞാനവേല്‍ രാജയുടെ സ്റ്റുഡിയോ ഗ്രീനും വംശി- പ്രമോദിന്റെ യുവി ക്രീയേഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണിത്. ചിത്രം 10 ഭാഷകളിലും 3Dയിലും റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.