ശക്തമായ തെളിവുണ്ടെന്ന് ക്രൈബ്രാഞ്ച്, കെ സുധാകരനെ അറസ്റ്റ് ചെയ്യാന്‍ നീക്കം; രാഷ്ട്രീയമായി നേരിടാന്‍ കോണ്‍ഗ്രസ്
വഞ്ചനാക്കേസില്‍ കെപിസിസി പ്രസിഡന്റ് സുധാകരനെതിരെ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച്. സുധാകരന് മോന്സന് മാവുങ്കലിന്റെ പക്കല്‍ നിന്ന് പത്തുലക്ഷം വാങ്ങിയതിന് തെളിവുകളും സാക്ഷിമൊഴികളുമുണ്ട് എന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരിക്കുന്നത്.
നാളെയാണ് സുധാകരനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ കേസിനെ രാഷ്ട്രീയമായി നേരിടാനാണ് കോണ്‍ഗ്രസ് നീക്കം. ഇന്ന് രാവിലെ 11ന് കെ സുധാകരന് മാധ്യമങ്ങളെ കണ്ട് വിഷയത്തില്‍ പ്രതികരിക്കും.
മോന്സന് മാവുങ്കല്‍ തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ ഇന്നലെയാണ് പ്രതി ചേര്‍ത്തത്. വഞ്ചനാക്കുറ്റം ചുമത്തിയാണ് സുധാകരനെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തത്. രണ്ടാം പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്.
2018 നവംബര്‍ 22ന് കൊച്ചി കലൂരിലെ മോന്‍സന്റെ വീട്ടില്‍ വച്ച് സുധാകരന് സാന്നിധ്യത്തില്‍ മോന്സന് 25 ലക്ഷം നല്‍കിയെന്നാണ് പരാതിക്കാര്‍ പറയുന്നത്. ഇതില്‍ 10 ലക്ഷം രൂപ സുധാകരന് വാങ്ങിയെന്ന ആരോപണവും പരാതിക്കാര്‍ ഉന്നയിച്ചിട്ടുണ്ട്.